അവനെ നേരിട്ട് ഏകദിന ലോകകപ്പില്‍ കളിപ്പിക്കരുത്; നിര്‍ദ്ദേശവുമായി ശ്രീകാന്ത്

ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതിലെ സര്‍പ്രൈസ് യുവതാര തിലക് വര്‍മയുടെ സാന്നിധ്യമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരത്തെ വലിയ ടൂര്‍ണമെന്റിലേക്ക് പരിഗണിച്ചത് സ്വാഭാവികമായും ക്രിക്കറ്റ് പണ്ഡിതരിലും ആരാധകരിലും ഞെട്ടലുണ്ടാക്കി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് മുന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്.

തിലക് വര്‍മ്മയെ നേരിട്ട് ഏകദിന ലോകകപ്പില്‍ കളിപ്പിക്കരുതെന്നാണ് ശ്രീകാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലോ ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലോ തിലകിനെ കളിപ്പിക്കണം എന്നാണ് ശ്രീകാന്ത് പറയുന്നത്.

വലിയൊരു ടൂര്‍ണമെന്റില്‍ തിലക് വര്‍മ്മയ്ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കരുത്. അതിന് മുമ്പ് ഒരു ഏകദിന പരമ്പരയില്‍ അവസരം നല്‍കണം. തിലക് വര്‍മ്മ ഭാവി വാഗ്ദാനമാണ്. ഏഷ്യാ കപ്പ് അയാള്‍ക്ക് വലിയ അവസരമാണ്.

പ്രകടന മികവില്‍ മാത്രമല്ല, സ്ഥിരതയിലും തിലക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ ടീമിന് പ്രതീക്ഷ നല്‍കി. ഏഷ്യാ കപ്പിലൂടെ തിലക് കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ഏകദിന ലോകകപ്പില്‍ കളിപ്പിക്കും മുമ്പ് തിലകിന് കുറച്ച് മത്സരങ്ങള്‍ നല്‍കി അദേഹത്തെ വളര്‍ത്തിയേടുക്കേണ്ടതുണ്ട്- ശ്രീകാന്ത് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ