2025 ലെ ഐപിഎല്ലിൽ മോശം ഫോം തുടരുമ്പോഴും ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, ഇന്ത്യൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് ഓപ്പണറുമായ രോഹിത് ശർമ്മ ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കാൻ പോകുന്നില്ലെന്ന് വ്യക്തമാക്കി. ന്യൂസിലൻഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പര തോൽവികൾക്ക് ശേഷം, ദേശീയ ടീമിൽ രോഹിത്തിന്റെ നായക സ്ഥാനവും ടീമിലെ സ്ഥാനവും എല്ലാം ഒരുപാട് ചോദ്യങ്ങൾക്ക് വിധേയമായിരുന്നു. 2025 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള മോശം പ്രകടനം കൂടി ആയതോടെ രോഹിത് ഇനി ഉടൻ വിരമിക്കും എന്ന് പലരും കണക്കുകൂട്ടി. മൈക്കിൾ ക്ലാർക്കും ആയിട്ടുള്ള സംവാദത്തിൽ ആണ് രോഹിത് മനസ് തുറന്നത്
എന്നിരുന്നാലും, ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കി. എന്ന് വിരമിക്കും എന്ന് കൃത്യമായി പറയാത്ത രോഹിത് 2027 ഏകദിന ലോകകപ്പ് കളിക്കാൻ ലക്ഷ്യമിടുന്നു എന്നാണ് റിപ്പോർട്ട്. 2023-ൽ സ്വന്തം നാട്ടിൽ ട്രോഫി നഷ്ടമായതിന്റെ ദുഃഖത്തിനു ശേഷം, ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയത്തിലേക്ക് ടീമിനെ നയിച്ചുകൊണ്ട് ധോണിക്ക് ശേഷം മൂന്ന് ഐസിസി ട്രോഫികൾ സമ്മാനിക്കുന്ന നായകൻ ആകാനാണ് രോഹിത് ആഗ്രഹിക്കുന്നത്.
എന്തായാലും രോഹിത് തന്റെ 45 ആം വയസുവരെ കളിക്കണം എന്നും ഉടനൊന്നും വിരമിക്കരുതെന്നുമാണ് മൈക്കിൾ ക്ലാർക്ക് പറഞ്ഞത്. എന്തായാലും ക്ലാർക്ക് ഇത് പറഞ്ഞപ്പോൾ രോഹിത് എതിർത്തില്ല എന്നാണ് ശ്രദ്ധിക്കേണ്ടത്. 2027 ലോകകപ്പ് രോഹിത് കളിച്ചാൽ അദ്ദേഹത്തിന് അപ്പോൾ 41 വയസായിരിക്കും പ്രായം.
Read more
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ രോഹിത്തിന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് മോശം പ്രകടനത്തിന്റെ പിന്നാലെ കിട്ടുന്നത്.