"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ അധിപത്യത്തിനാണ് ആരാധകർ സാക്ഷിയാകുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും ഓസ്‌ട്രേലിയയും അതിനേക്കാൾ വലിയ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. രണ്ടാം ദിനം തുടങ്ങിയപ്പോൾ ഓസ്‌ട്രേലിയ 104 റൺസിന് ഓൾ ഔട്ട് ആയിരുന്നു.

ജസ്പ്രീത് ബുംറ 5 വിക്കറ്റുകൾ, ഹർഷിത് റാണ 3 വിക്കറ്റ്, മുഹമ്മദ് സിറാജ് 2 വിക്കറ്റ് എന്നിവരാണ് കങ്കാരു പടയെ തകർത്തത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് നിലവിൽ നടത്തി വരുന്നത്. യശസ്‌വി ജയ്‌സ്വാൾ 123 പന്തിൽ 50 റൺസ് നേടി അർദ്ധ സെഞ്ചുറി കരസ്ഥമാക്കി. കെ എൽ രാഹുൽ 106 പന്തിൽ 41 റൺസും നേടി സ്ഥിരതയാർന്ന ഇന്നിങ്‌സ് ആണ് കാഴ്ച വെക്കുന്നത്. നിലവിൽ ഇന്ത്യ 145 റൺസിന്റെ ലീഡിലാണ് നിൽക്കുന്നത്.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്ക് മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. താരം 112 പന്തിൽ 26 റൺസ് ആണ് നേടിയത്. എന്നാൽ ബാറ്റിംഗിനിടയിൽ താരം ഇന്ത്യൻ ബോളറായ ഹർഷിത് റാണയ്ക്ക് താക്കീത് നൽകിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

30 ആം ഓവറിൽ ഹർഷിത്ത് എറിഞ്ഞ പന്ത് ബൗൺസറിൽ എഡ്ജ് ആയിരുന്നു എന്നാൽ വിരാടിന് അത് ക്യാച്ച് ആക്കാൻ സാധിക്കുമായിരുന്നില്ല. ആ സമയത്ത് മിച്ചൽ സ്റ്റാർക്ക് ഹർഷിത്തിനെ നോക്കി പറഞ്ഞു” ഞാൻ നിന്നെക്കാൾ സ്പീഡിൽ പന്ത് എറിഞ്ഞിട്ടുണ്ട്, എനിക്ക് ഇവിടെ ഒരുപാട് ഓർമകളും ഉണ്ട്” ഇരുവരും ചിരിച്ചു കൊണ്ടാണ് ഈ സംഭാഷണത്തിൽ ഏർപ്പെട്ടത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ