ഒടുക്കത്തെ അഭിനയം നിർത്തെടാ, എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഡീസന്റ് ആകാതെ; ഇതിഹാസത്തിനെതിരെ ബാസിത് അലി; പറഞ്ഞത് ഇങ്ങനെ

പാകിസ്താന്റെ വൈറ്റ് ബോൾ കോച്ചായിരുന്ന കാലത്ത് ഗാരി കിർസ്റ്റൺ ഉന്നയിച്ച ആവശ്യങ്ങൾ കടന്നുപോയെന്നും അതൊക്കെ കൊണ്ടാണ് ബോർഡ് അദ്ദേഹത്തിന് എതിരായതെന്നും പറഞ്ഞിരിക്കുകയാണ് മുൻ താരം ബാസിത് അലി. ഈ വർഷമാദ്യം രണ്ട് വർഷത്തെ കരാർ ലഭിച്ച കിർസ്റ്റൺ, ആ റോൾ ആറ് മാസം മാത്രം ഉള്ളപ്പോൾ അടുത്തിടെ രാജിവെച്ചു.

ബാബർ അസം ടീമിൻ്റെ ഭാഗമല്ലെങ്കിൽ താൻ പാക്കിസ്ഥാനെ പരിശീലിപ്പിക്കില്ലെന്ന് കിർസ്റ്റൺ പറഞ്ഞതായി ബാസിത് അഭിപ്രായപ്പെട്ടു. ബാബർ പുറത്തായതിന് പിന്നാലെ പുതിയ വൈറ്റ് ബോൾ ക്യാപ്റ്റനായി യുവ കീപ്പർ-ബാറ്റർ മുഹമ്മദ് ഹാരിസിനെ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ആഗ്രഹിച്ചിരുന്നതായും അദ്ദേഹം കണക്കുകൂട്ടി.

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ സംസാരിക്കവെ ബാസിത് പറഞ്ഞു

“ഗാരി കിർസ്റ്റൺ ഇപ്പോൾ വളരെ നിഷ്കളങ്കനായി അഭിനയിക്കുന്നു. ബാബർ അസം ഇല്ലെങ്കിൽ ഞാൻ ടീമിനെ പരിശീലിപ്പിക്കില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? ഒരു വ്യക്തിക്ക് വേണ്ടി നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? മുഹമ്മദ് ഹാരിസിനെ ക്യാപ്റ്റനാക്കാൻ നിങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾ എന്തിന് ശ്രദ്ധിക്കണം. എമേർജിംഗ് ടീംസ് ഏഷ്യാ കപ്പിന് നിങ്ങൾ പോയത് അവൻ കളിക്കുന്നത് കാണാൻ ആണോ? വമ്പൻ അനീതി തന്നെയാണ് നിങ്ങൾ കാണിച്ചത്.” ബാസിത് പറഞ്ഞു.

ഏകദിനത്തിലും ടി20യിലും മുഹമ്മദ് റിസ്‌വാൻ ക്യാപ്റ്റൻ ആകുന്നതിനെ കിർസ്റ്റൺ അനുകൂലിച്ചില്ലെന്നും ബാസിത് പറഞ്ഞു. കോച്ചിന് പേസ് കുന്തമുനയായ ഷഹീൻ അഫ്രീദിയെ ടീമിൽ ആവശ്യമില്ലെന്നും അദ്ദേഹം ആരോപിച്ചു,

“മുഹമ്മദ് റിസ്വാൻ ക്യാപ്റ്റനാകാനും ഷഹീൻ അഫ്രീദി ടീമിലുണ്ടാകാനും ഗാരി കിർസ്റ്റൻ ആഗ്രഹിച്ചില്ല. ഇത് പാകിസ്ഥാൻ്റെ ടീമാണോ ഗാരി കിർസ്റ്റൻ്റെ ടീമാണോ? അതുകൊണ്ടാണ് അദ്ദേഹവും പുറത്തായത്”

പാകിസ്ഥാൻ ടീമിനൊപ്പം കിർസ്റ്റൺ മോശം പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിൻ്റെ കാലത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പര തോൽവിയും 2024-ലെ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുകടക്കലും ടീം ഏറ്റുവാങ്ങി.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍