ഒരൊറ്റ റൺ എടുക്കെടാ, ഓ അതിൽ എന്താ ഒരു ത്രിൽ; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട റെക്കോഡ് ഇങ്ങനെ; കിവി താരത്തിന്റെ അധോഗതി

1990-കളിലെ ഏറ്റവും മിടുക്കനായ ബോളർമാരിൽ ഒരാളായ ന്യൂസിലാന്റ് താരം ജെഫ് അലോട്ടിനെ ചതിച്ചത് പരിക്കുകൾ ആയിരുന്നു – എന്നിട്ടും ഗെയിമിൽ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിനായി.

1999 ലോകകപ്പിൽ 20 വിക്കറ്റുകൾ നേടി കിവി മുന്നേറ്റം തന്നെ പോയത് താരത്തിലൂടെ ആയിരുന്നു  പിന്നീട് ഒരു അധിക മത്സരത്തിലൂടെ ഷെയ്ൻ വോണും ഈ കണക്കിന് തുല്യനായി. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ വേഗത്തിൽ പന്തെറിയാൻ മാത്രം ശ്രമിച്ചിരുന്ന താരം പിന്നെയാണ് സ്പീഡിൽ നിയന്ത്രം വരുത്തി മനോഹരമായ രീതിയിൽ പന്ത് സ്വിങ് ചെയ്യുന്ന ബോളർ ആയി മാറി.

കാര്യങ്ങൾ ഇങ്ങനയൊക്കെ ആണെങ്കിലും ഒരു അപൂർവ റെക്കോർഡിന് ഉടമയാണ് താരം. 1999-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 77 പന്തുകൾ നേരിട്ട കിവി ബാറ്റ്‌സ്മാൻ ജെഫ് അലോട്ട് പൂജ്യത്തിന് പുറത്തായി. അതൊരു അപൂർവ  റെക്കോഡാണ്.

ഇത്ര അധികം പന്തുകൾ നേരിട്ടിട്ട് റൺ ഒന്നും നേടാത്ത താരമാണ് ജെഫ്. ഇങ്ങനെ ഒരു മോശം റെക്കോഡ് ഉണ്ടെങ്കിലും മികച്ച രീതിയിൽ കരിയറിൽ ബാറ്റ് ചെയ്തിട്ടുള്ള താരം കൂടിയാണ് ജെഫ്.