കോഹ്‌ലി സ്ലോ ആണെന്നും വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയുമാണ് കളിക്കുന്നതെന്ന് പറഞ്ഞ് വരരുത്, ഇത് ഇനം വേറെയാണ് മക്കളെ; ട്രോളിയവർക്ക് മുന്നിൽ കോഹ്‌ലിയുടെ അഴിഞ്ഞാട്ടം

കോഹ്‌ലി  സ്ലോ ആയാണ് കളിക്കുന്നത്, വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് അയാൾ കളിക്കുന്നത്, സ്ട്രൈക്ക് റേറ്റ് കുറവാണ് , വിരാട് കോഹ്ലി ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ 6 അർദ്ധ സെഞ്ചുറികൾ നേടിയിട്ടും റൺസുകൾ വാരി കൂടിയിട്ടും അയാൾ നേരിട്ട ഏറ്റവും വലിയ വിമർശനങ്ങൾ ആയിരുന്നു അത്. എന്നാൽ ലോക ഏറ്റവും മികച്ച താരത്തെ, ഏത് ടീമിന് വേണ്ടി കളിച്ചാലും 100 % നൽകുന്ന താരത്തെയാണ് അവർ ട്രോളുന്നത് എന്നവർ ഓർത്ത് കാണില്ല. തങ്ങൾക്ക് അയാൾ നൽകിയ ഇന്നത്തെ മറുപടി കണ്ടിട്ട് അവർ അയാളോട് ക്ഷമ ചോദിക്കുന്നു കാണും, അയാളെ അവിശ്വസിച്ചതിന്. സെഞ്ചുറികളുടെ കളിത്തോഴൻ നേടിയ ഇന്നത്തെ തകർപ്പൻ സെഞ്ച്വറി അവർക്ക് ഉള്ള യഥാർത്ഥ ഉത്തരം ആയിരുന്നു.

മധ്യ ഓവറുകളിൽ കോഹ്ലി സ്വല്പം സ്ലോ ആയിട്ടാണ് കളിച്ചിരുന്നത് എന്നുള്ളത് ഒരു സത്യം തന്നെ ആയിരുന്നു. പക്ഷെ അതിൽ ഭൂരിഭാഗവും സാഹചര്യങ്ങൾ അനുസരിച്ച് ആയിരുന്നു. എന്നാൽ ജയം ഏറ്റവും ആവശ്യം ഉള്ള ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 187 എന്ന കൂറ്റൻ സ്കോറിന് മുന്നിൽ മറുപടി നല്കാൻ എത്തിയ ആർ സി.ബിക്കായി സഹ ഓപ്പണർ ഫാഫുമൊത്ത് അയാൾ മികച്ച തുടക്കം നൽകി.

തുടക്കം ഫാഫ് അടിച്ചുതകർത്തപ്പോൾ കാഴ്ചക്കാരനായി കോഹ്ലി പിന്നെ ടോപ് ഗിയറിലെത്തി. എന്താണ് തന്റെ റേഞ്ച് എന്ന് അയാൾ കാണിച്ചുകൊടുത്തു. ഹൈദരാബാദ് ബോളറുമാർക്ക് ഒരു പഴുതും നൽകാതെ കളിച്ച അയാളുടെ ഇന്നിംഗ്സ് ക്ലാസും മാസും അടങ്ങിയ ഒരു വിരുന്ന് തന്നെ ആയിരുന്നു. നേടിയ ഓരോ ബൗണ്ടറിക്കും നല്ല ചന്തം തന്നെ ആയിരുന്നു. ആ ഇന്നിങ്സിനെ അയാൾ ഫ്രെയിം ചെയ്ത രീതിയിലുണ്ട് അയാളുടെ മികവ് മുഴുവൻ. ഇന്ത്യൻ പ്രീമിയർ ലീഗിലെ കോഹ്‌ലിയുടെ ആറാമത്തെ സെഞ്ചുറിയാണ് ഇന്ന് പിറന്നത്.

Read more

എന്തായാലും 63 പന്തിൽ 100 റൺസ് നേടിയ അയാൾ ഭുവിയുടെ പന്തിൽ മടങ്ങുമ്പോൾ ബാംഗ്ലൂർ ജയം ഉറപ്പിച്ചിരുന്നു. ഒന്നേ പറയാനുള്ളു, അയാൾക്ക് തുല്യം അയാൾ മാത്രം…