ലോകകപ്പ് : ചര്‍ച്ചയായി ഇംഗ്ലീഷ് നായകന്റെ തുറന്ന് പറച്ചില്‍

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ തോല്‍പിച്ച് കിരീടം ചൂടിയത് തന്നെ ഏറെ സങ്കടപ്പെടുത്തുന്നതായി ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്റെ തുറന്നുപറച്ചില്‍. ഇംഗ്ലണ്ട് ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ലെന്ന് മോര്‍ഗന്‍ പറഞ്ഞു.

ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് മോര്‍ഗണ്‍ മനസ്സുതുറന്നിരിക്കുന്നത്.

“ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നു. ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു. അതുപോലെ അവരും. ഞങ്ങള്‍ക്ക് തോല്‍ക്കാനാവില്ലായിരുന്നു, അവര്‍ക്കും. അതുകൊണ്ടുതന്നെ ഇതുപോലൊരു ഫലം ഒരിക്കലും നീതീപൂര്‍വകമാണെന്ന് പറയാനാവില്ല. കാരണം ഇരു ടീമുകളും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. എവിടെയാണ് ജയിച്ചത്, എവിടെയാണ് തോറ്റതെന്ന് ഞങ്ങള്‍ക് പറയാനാവുന്നില്ല” മോര്‍ഗണ്‍ പറയുന്നു.

മത്സരത്തില്‍ വിധി മാറ്റിയെഴുതിയ ഒരു നിമിഷവും ഇല്ലായിരുന്നു. മത്സരത്തിനുശേഷം ഇക്കാര്യത്തെക്കറിച്ച് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണോട് ഞാന്‍ പലവട്ടം സംസാരിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ച് വിശദീകിക്കാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും കഴിയുന്നില്ല. ഓവര്‍ത്രോ റണ്‍ വിവാദം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ആ സമയത്ത് എല്ലാം ശരിയാണെന്നു എനിക്ക് തോന്നി. ഇപ്പോള്‍ അതില്‍ ശരികേടുണ്ടെന്നും തോന്നുന്നു” മോര്‍ഗണ്‍ കൂട്ടിചേര്‍ത്തു.

Latest Stories

INDIAN CRICKET: രോഹിതിനെ ശരിക്കും പുറത്താക്കിയതാണോ, അവന്‍ വളരെ വിഷമത്തോടെയാവും ആ തീരുമാനം എടുത്തിട്ടുണ്ടാവുക, തുറന്നുപറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു, അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തു; ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സേന; ഇന്ത്യയുടെ സൈനിക താവളങ്ങള്‍ തകര്‍ത്തെന്ന നുണപ്രചാരണം പൊളിക്കാന്‍ ഇപ്പോഴത്തെ ദൃശ്യങ്ങളും പങ്കുവെച്ച് സൈന്യം

'രാഹുൽ ഗാന്ധി ഇരട്ട പൗരത്വമുള്ള ആൾ, പൗരത്വം റദ്ധാക്കണം'; അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തി, ആരാധകരെ നിരാശപ്പെടുത്താതെ ഡൽഹി ക്യാപിറ്റൽസ്; നടത്തിയിരിക്കുന്നത് വമ്പൻ പ്രഖ്യാപനം

'യെസ് യുവര്‍ ഓണര്‍, ഞാന്‍ സാക്ഷിയാണ്'; ഉണ്ണിക്കണ്ണന്‍ വിജയ്‌യെ കണ്ടുവെന്ന് മമിത ബൈജു

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവന്‍ ക്യാപ്റ്റനായാല്‍ പരമ്പര തൂത്തുവാരാം, ഇന്ത്യയുടെ കുതിപ്പ് തടയാന്‍ ആര്‍ക്കുമാവില്ല, നിര്‍ദേശവുമായി അനില്‍ കുംബ്ലെ

അയാളുടെ നിര്‍ദേശപ്രകാരം ബാങ്കുകാര്‍ ഞങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ പോകുകയാണ്, ഞാന്‍ അലമുറയിട്ട് കരയുന്നില്ല, സത്യം അറിയണം: രവി മോഹനെതിരെ ആര്‍തി

INDIAN CRICKET: കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും, ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇനി ആ താരം; ഇതിനെക്കാൾ മികച്ച ഓപ്ഷൻ ഇല്ലെന്ന് ആരാധകർ

രജൗരിയിലെ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷൻ സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഔദ്യോ​ഗിക സ്ഥിരീകരണം: 'അമൃത്സറിൽ പാക് ഡ്രോണുകൾ പറന്നു, തൽക്ഷണം നശിപ്പിച്ചു'; തെളിവുകളും വീഡിയോയുമായി ഇന്ത്യൻ സൈന്യം