എൽഎസ്‌ജിയും ആർസിബിയും തമ്മിലുള്ള ഏകാന സ്റ്റേഡിയത്തിൽ മഴമൂലം വൈകിയ മത്സരം പല വശങ്ങളിൽ നിന്ന് നോക്കിയാലും ഈ സീസണിലെ ആവേശകരമായ മത്സരമായി മാറി. മത്സരത്തിലേക്ക് വന്നാൽ ആർസിബി ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ലക്നൗ എളുപ്പത്തിൽ മറികടക്കുമെന്നാണ് കരുതിയ ആരാധകർക്ക് തെറ്റി പോയി. ആർസിബി ബോളറുമാരുടെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ പതറിയ അവരുടെ ഇന്നിംഗ്സ് 108 റൺസിന് അവസാനിച്ചു. ബാംഗ്ലൂരിന് 18 റൺസിന്റെ തകർപ്പൻ ജയവും 2 പോയിന്റും.
മത്സരത്തിന് ഇടയിൽ മുഴുവൻ വിവാദങ്ങൾ സമ്പന്നമായി നിറഞ്ഞ് നിന്നിരുന്നു. ആദ്യ പാദ പോരാട്ടത്തിൽ തങ്ങളുടെ മണ്ണിൽ നടന്ന മത്സരത്തിൽ തോൽപ്പിച്ച ലക്നൗ പരിശീലകനും താരങ്ങളും നടത്തിയ അമിതമായ ആഹ്ലാദത്തിന് കോഹ്ലി അതെ നാണയത്തിൽ തിരിച്ച് കൊടുത്ത കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. ഇതിൽ ലക്നൗ ഇന്നിംഗ്സ് അവസാനിക്കാൻ തുടങ്ങുന്നതിന് മുമ്പ് യുവതാരം നവീനുമായി കോഹ്ലി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ബാക്കി വഴക്കാണ് ഗംഭീറുമായി ഉണ്ടായതെന്ന് കരുതപ്പെടുന്നു.
ശേഷം ഹസ്തദാനത്തിനിടയിലും അതിനെ തുടർന്നും ഗംഭീറിന്റെ കാര്യം പോലെ തന്നെ കോഹ്ലി നവീനുമായി കൊമ്പുകോർത്തു. മത്സരത്തിന് ശേഷം കളിക്കാർ ഹസ്തദാനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആർസിബി താരവുമായി ചൂടേറിയ നിമിഷം ഉണ്ടായതിനാൽ കോഹ്‌ലിയോട് ഇതുമായി ബന്ധപ്പെട്ട് ലക്നൗ ക്യാപ്റ്റൻ നവീൻ-ഉൾ-ഹഖിനെ വിളിച്ചു. എന്നിരുന്നാലും,, നവീൻ നായകനെ നിരസിച്ചു കളത്തിൽ മുന്നോട്ട് പോയി. നവീൻ-ഉൾ-ഹഖ് തന്റെ നായകനെ അനുസരിക്കത്ത പ്രവർത്തി കണ്ട് കോഹ്‌ലി തികച്ചും രോഷാകുലനായി നിൽക്കുന്നതും കാണാമായിരുന്നു.