ഇന്ത്യ-ന്യൂസിലാൻഡ് അവസാന ടെസ്റ്റിൻ്റെ ആദ്യ ദിവസം, രണ്ടാം സെഷനിൽ രോഹിത് ശർമ്മ ഓൺ-ഫീൽഡ് അമ്പയർമാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട ഒരു സംഭവം നടന്നു. ഫോർവേഡ് ഷോർട്ട് ലെഗിൽ നിന്ന സർഫറാസ് ഖാൻ്റെ സ്ലെഡ്ജിംഗിൽ ന്യൂസിലൻഡ് ബാറ്റർമാർ നിരാശ പ്രകടിപ്പിച്ചു, ഇത് അമ്പയർമാരുടെ ഇടപെടലിലേക്ക് നയിച്ചു.
ന്യൂസിലൻഡിൻ്റെ ഒന്നാം ഇന്നിംഗ്‌സിലെ 32-ാം ഓവറിനു മുമ്പായിരുന്നു സംഭവം. ഷോർട്ട് ലെഗിലെ സംസാരം കാരണം അമ്പയർമാർ സർഫറാസ് ഖാനുമായി ചർച്ച നടത്തി. രോഹിത് ശർമ്മയും വിരാട് കോലിയും ചർച്ചയിൽ ഒപ്പം ചേർന്ന്. രോഹിത് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്തുമായി ഇതിന് പിന്നാലെ വാക്കേറ്റത്തിൽ ഏർപ്പെടുക ആയിരുന്നു. സ്ലെഡ്ജിങ് വിഷയത്തിൽ താരത്തിന് താക്കീത് നൽകിയത് നായകന് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തമായിരുന്നു.
മത്സരത്തിലേക്ക് വന്നാൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസ് 140 – 3 എന്ന നിലയിലാണ് നിലവിൽ നിൽക്കുന്നത്. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി. എന്തായാലും 67 റൺ എടുത്ത വിൽ യങ്ങും 30 റൺ എടുത്ത മികച്ചലും ചേർന്ന് മനോഹരമായി കിവി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുകയാണ് ഇപ്പോൾ.
ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. പകരം മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തി. കിവീസും ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ അവരുടെ മാച്ച് വിന്നർ മിച്ചെൽ സാറ്റ്‌നറെ അവർ പുറത്തിരുത്തി. പകരം ഇഷ് സോധി കളിക്കും. സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമിൽ ഇടംപിടിച്ചു.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ടോം ലാതം (സി), ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടെൽ (ഡബ്ല്യു), ഗ്ലെൻ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെന്റി, അജാസ് പട്ടേൽ, വില്യം ഒറോർക്ക്
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ(സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത് (ഡബ്ല്യു), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.