ദ്രാവിഡ് പരിശീലകനാകുന്നത് യുവ നിരയുടെ; ദാദയുടെ ഇടപെടല്‍ നിര്‍ണായകമാകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാട്ടിയ രാഹുല്‍ ദ്രാവിഡിനോട് താത്കാലിക കോച്ചിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ട്വന്റി20 ലോക കപ്പിനു പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചാകാന്‍ ദ്രാവിഡ് തയാറാകുമെന്നാണ് വിവരം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രത്യേക ആവശ്യം രാഹുല്‍ തള്ളിക്കളയില്ലെന്നും ക്രിക്കറ്റ് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

ട്വന്റി20 ലോക കപ്പ് കഴിഞ്ഞ് അധിക ദിവസം പിന്നിടും മുന്‍പേ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കാനെത്തും. ഈ സാഹചര്യത്തില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന. യുവ കളിക്കാരെയാവും ഇന്ത്യ കിവികള്‍ക്കെതിരെ അണിനിരത്തുകയെന്ന അറിയുന്നു. അങ്ങനെയെങ്കില്‍ ദ്രാവിഡ് യുവ ടീമിന്റെ പരിശീലന ചുമതലയേറ്റെടുക്കാന്‍ വിമുഖ കാട്ടിയേക്കില്ല. ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ യുവ ടീമിനെ പരിശീലിപ്പച്ചത് ദ്രാവിഡാണ്.

കൗമാര, യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലാണ് ദ്രാവിഡ് ശ്രദ്ധ പതിപ്പിക്കുന്നത്. നിരവധി താരങ്ങള്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകഴിഞ്ഞു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി(എന്‍.സി.എ.)യുടെ തലവനായ ദ്രാവിഡിനെ 2016, 2017 വര്‍ഷങ്ങളിലും സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ബിസിസിഐ സമീപിച്ചിരുന്നു. അപ്പോഴെല്ലാം ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി