തന്റെ ജീവിതസ്വപ്നം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്; ലക്ഷ്യം നിസ്സാരമല്ല

അടുത്തിടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ ചുക്കാന്‍ പിടിച്ച താരങ്ങളിലൊരാളാണ് മുഹമ്മദ് സിറാജ്. മുന്‍നിര ബോളര്‍മാരുടെ അഭാവത്തില്‍ ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ സിറാജ് ആയിരുന്നു ഇന്ത്യയുടെ ബോളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കിയ സിറാജ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് തന്റെ ഉത്തരവാദിത്വം ഭംഗിയാക്കി. ഇപ്പോഴിതാ തന്റെ ജീവിതസ്വപ്‌നം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബോളറാകണം എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നാണ് സിറാജ് പറഞ്ഞത്. അവസരം കിട്ടുമ്പോഴെല്ലാം അതിനു വേണ്ടി കഠിനമായി പരിശ്രമിക്കുമെന്നും സിറാജ് പറഞ്ഞു. തന്റെ നേട്ടങ്ങളുടെ പിറകില്‍ തന്റെ സഹ കളിക്കാരായ ജസ്പ്രിത് ബുംറയും, ഇഷാന്ത് ശര്‍മയും ആണെന്നു പറഞ്ഞ സിറാജ് പരിചയസമ്പത്തുള്ള കളിക്കാരില്‍ നിന്ന് കൂടുതല്‍ പഠിക്കാനായത് വലിയ കാര്യമാണെന്നും പറഞ്ഞു.

ഇന്ത്യയ്ക്കായി സിറാജ് ഇതുവരെ 5 ടെസ്റ്റുകളും, ഒരു ഏകദിനവും, മൂന്ന് ടി20യും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലി നായകനായ ബാംഗ്ലൂറിന്റെ സ്റ്റാര്‍ പേസറാണ് മുഹമ്മദ് സിറാജ്. അവസാന സീസണില്‍ തനിക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും കെ.കെ.ആറിനെതിരായ മത്സരമാണ് വഴിത്തിരിവായതെന്നും സിറാജ് വെളിപ്പെടുത്തി.

ഐപിഎല്‍ 14ാം സീസണിന് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെ നേരിടും. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തല്‍സമയം കാണാം.

Latest Stories

അവൻ ഇന്ത്യൻ ടീമിനൊരു ബാധ്യതയാണ്, ടീമിൽ നിന്ന് പുറത്താക്കണം; ഒടുവിൽ പ്രിയ കൂട്ടുകാരനെതിരെ തിരിഞ്ഞ് ഹർഭജൻ സിങ്ങും; ഒപ്പം കൂടി ആരാധകരും

മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻ മോഷണം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കെട്ടിക്കഴിഞ്ഞ് എനിക്ക് അസഹ്യമായാൽ ഞാൻ ഡിവോഴ്‌സും ചെയ്യും; വിവാഹ ജീവിതത്തോട് താൽപര്യമുണ്ട്: അഭിരാമി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം നാനി ഫുട്ബോളിനോട് വിടപറഞ്ഞു

ദിലീപിൻ്റെ വിവാദ ശബരിമല ദർശനവും താമസവും; സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

'എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി': ലൂയിസ് ഹാമിൽട്ടൺ മെഴ്‌സിഡസിനോട് വിടപറഞ്ഞു

'കുറച്ച് സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം'; നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് ലക്ഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ തിരികെ വീട്ടിലേക്ക് അയച്ചു

പുഷ്പ 2 കാണാനെത്തിയ യുവതി തിരക്കിൽപെട്ട് മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ, സിപിഎം അനുഭാവിയെന്ന് പൊലീസ്