ദുലീപ് ട്രോഫി: ഇഷാന്‍ കിഷന് അപ്രതീക്ഷിത തിരിച്ചടി, സഞ്ജുവിന് ഗോള്‍ഡന്‍ ചാന്‍സ്

ദുലീപ് ട്രോഫിയുടെ ഓപ്പണിംഗ് മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. പരിക്കാണ് താരത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. ഇതോടെ താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സ്വപ്നങ്ങള്‍ തകര്‍ന്നു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2024 ആദ്യം മുതല്‍ കിഷന്‍ ദേശീയ ടീമില്‍ നിന്ന് പുറത്താണ്.

ദുലീപ് ട്രോഫിയുടെ രണ്ടാം പകുതിയിലും കിഷന്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ നാല് ടീമുകളിലും ഇടം നേടിയിട്ടില്ലാത്ത കേരള കീപ്പര്‍-ബാറ്റര്‍ സഞ്ജു സാംസണെ കിഷന്റെ പകരക്കാരനായി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നതിനായി ആഭ്യന്തര റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് പുനരാരംഭിക്കാന്‍ സെലക്ടര്‍മാര്‍ കിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ പരിക്കോടെ, കിഷന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. അതിന്റെ ഫലമായി ടി20 ലോകകപ്പും, സിംബാബ്‌വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകളും താരത്തിന് നഷ്ടമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ഇഷാന്‍ തിരിച്ചുവരവ് സാധ്യത സജീവമാക്കിയിരിന്നു. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി. സെഞ്ച്വറിക്കരികെ തുടര്‍ സിക്സുകളടക്കം പറത്തി ഇഷാന്‍ കരുത്ത് കാട്ടിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ