ഈ വര്‍ഷത്തെ ബെസ്റ്റ് ഏകദിന ഇലവനില്‍ എട്ട് ഇന്ത്യന്‍ താരങ്ങള്‍, പരിഹസിച്ച് രവി ശാസ്ത്രി

ഈ വര്‍ഷത്തെ മികച്ച ഏകദിന 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് സ്റ്റാര്‍ സ്പോര്‍ട്സ്. ടീമിലെ എട്ടു താരങ്ങളും ഇന്ത്യക്കാരാണ്. ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമിലെ ഒരു താരത്തെ മാത്രമാണ് ഈ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോഴിതാ ഈ തിരഞ്ഞെടുപ്പിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവി ശാസ്ത്രി.

എന്തൊരു തമാശയാണിത്. റാഷിദ് ഖാന് ഇടമില്ലേ? ഇന്ത്യക്കാരെ മാത്രം ഉള്‍പ്പെടുത്തി വോട്ടിംഗ് നടത്തിയാണ് ഇത്തരമൊരു പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. മിച്ചല്‍ മാര്‍ഷ്, റാഷിദ് ഖാന്‍, ക്വിന്റന്‍ ഡീകോക്ക് തുടങ്ങി ആര്‍ക്കും ഇടമില്ല.

ലോകകപ്പ് കിരീടം നേടിയ ടീമില്‍ നിന്ന് ആകെയുള്ളത് ആദം സാംബ മാത്രമാണ്. ഏഴാം നമ്പറില്‍ റാഷിദാണ് നിലവിലെ ഏറ്റവും ബെസ്റ്റ്. എന്നാല്‍ അവന് ഇടം നല്‍കിയിട്ടില്ല. വിശ്വാസിക്കാനാവാത്ത പ്ലേയിംഗ് ഇലവനാണിത്- സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.

സ്റ്റാര്‍ സ്പോര്‍ട്സ് പ്ലേയിംഗ് ഇലവന്‍:

രോഹിത് ശര്‍മ്മ (ഇന്ത്യ)
ശുഭ്മാന്‍ ഗില്‍ (ഇന്ത്യ)
വിരാട് കോഹ്ലി (ഇന്ത്യ)
ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്)
കെഎല്‍ രാഹുല്‍ (ഇന്ത്യ)
ഹെന്റിച്ച് ക്ലാസന്‍ (ദക്ഷിണാഫ്രിക്ക)
ആദം സാമ്പ (ഓസ്ട്രേലിയ)
കുല്‍ദീപ് യാദവ് (ഇന്ത്യ)
മുഹമ്മദ് ഷമി (ഇന്ത്യ)
മുഹമ്മദ് സിറാജ് (ഇന്ത്യ)
ജസ്പ്രീത് ബുംറ (ഇന്ത്യ)

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി