ഒന്നെങ്കിൽ അവനെ വിലക്കണം അല്ലെങ്കിൽ പിഴ ശിക്ഷ വിധിക്കണം, ഓസ്‌ട്രേലിയൻ താരത്തിനെതിരെ സൈമൺ ഡൗൾ

ഐസിസി ലോകകപ്പ് 2023 ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ തെറ്റായ കാരണങ്ങളാൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ വാർത്തകളിൽ താരം നിറഞ്ഞു. അടുത്തിടെ നടന്ന മത്സരങ്ങളിൽ നിരവധി വിവാദ അമ്പയറിംഗ് തീരുമാനങ്ങൾ ഉണ്ടായതിന് ശേഷം, ഓൺ-ഫീൽഡ് അമ്പയർ ജോയൽ വിൽസണോട് വാർണർ പറഞ്ഞ മോശം വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.

തുടർച്ചയായ തോൽവികളിൽ നിന്ന് മോചനം നേടിയ ശേഷം മോചനം തേടിയ ഓസ്‌ട്രേലിയ തിങ്കളാഴ്ച ലക്‌നൗവിൽ ശ്രീലങ്കയ്‌ക്കെതിരെ വിജയം ഉറപ്പിക്കുകയായിരുന്നു. എന്നിരുന്നാലും, അമ്പയറിംഗ് തീരുമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടർന്നു, വാർണറുടെ പൊട്ടിത്തെറി കൂടി ആയതോടെ സംഭവം വലിയ ചർച്ചയായി.

ഓസ്‌ട്രേലിയയുടെ ചേസിനിടെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. ദിൽഷൻ മധുശങ്കയുടെ ഇൻസ്‌വിംഗറെ നേരിട്ട വാർണർ, പന്ത് തന്റെ ഫ്രണ്ട് പാഡിൽ പതിക്കുന്നതിന് മുമ്പ് ക്രീസിൽ നിന്ന് പുറത്ത് ഇറങ്ങി . പന്ത് ലെഗ് സൈഡിലേക്ക് തെന്നിമാറുമെന്ന് വാർണറുടെ വിശ്വാസം ഉണ്ടായിരുന്നിട്ടും, അമ്പയർ വിൽസൺ വിരൽ ഉയർത്തിയതോടെ വാർണർ പുറത്തായി.

തീരുമാനത്തിൽ അതൃപ്തനായ വാർണർ അത് കാണിച്ചു. പവലിയനിലേക്ക് നടക്കുന്നതിനിടയിൽ, ഓൺ-ഫീൽഡ് അമ്പയർക്ക് നേരെ അസഭ്യ വര്ഷം ചൊരിഞ്ഞാണ് താരം മടങ്ങിയത്. അമ്പയറുടെ തീരുമാനം തന്നെ ആയിരുന്നു ശരിയെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. അതിനാൽ തന്നെ വാർണറുടെ വാദം അവിടെയും നിലകൊണ്ടില്ല.

മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളറും പ്രശസ്ത ബ്രോഡ്കാസ്റ്ററുമായ സൈമൺ ഡൗൾ വാർണറുടെ പെരുമാറ്റത്തെ അപലപിക്കുകയും ഓസ്ട്രേലിയൻ ബാറ്റ്സ്മാനെതിരെ ഐസിസി നടപടി ആവശ്യപ്പെടുകയും ചെയ്തു. വാർണർ മോശം പദം ഉപയോഗിച്ചതിനാൽ തന്നെ അദ്ദേഹത്തിന് എതിരെ നടപടി വേണമെന്നാണ് മുൻ താരം പറഞ്ഞത്.

“എന്തൊരു മോശം പെരുമാറ്റമാണ് വാർണർ നടത്തിയത്. കണ്ടപ്പോൾ തന്നെ ബുദ്ധിമുട്ട് തോന്നി. അമ്പയർ എടുത്തത് ശരിയായ തീരുമാനം തന്നെ ആയിരുന്നു. വാർണർക്ക് ശിക്ഷ നൽകണം.” മുൻ താരം പറഞ്ഞ് അവസാനിപ്പിച്ചു

Latest Stories

കെ എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്തുവിവരങ്ങൾ അന്വേഷിക്കും; പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് സിബിഐ

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ കഞ്ചാവ് വേട്ട; 7 ഗ്രാം കഞ്ചാവ് പിടിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പലസ്തീൻ സ്‌കൂളിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; കെട്ടിടം നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു

IPL 2025: ബുംറയും മലിംഗയും ഒന്നും അല്ല, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗോട്ട് ബോളർ അവൻ; ഇന്ത്യൻ താരത്തെ വാഴ്ത്തി സുരേഷ് റെയ്ന

ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ എന്ന് പറഞ്ഞവര്‍ക്ക്..; വിവാഹ വാര്‍ത്തകള്‍ക്ക് അടക്കം മറുപടിയുമായി രേണു സുധി

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി; രാജ്ഭവനിനും നെടുമ്പാശേരി വിമാനത്താവളത്തിനും ഭീഷണി

ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

IND VS PAK: ഇന്ത്യൻ പട്ടാളം കഴിവില്ലാത്തവരാണ്, ആക്രമണത്തിന് പിന്നിൽ അവർ തന്നെ; ഗുരുതര ആരോപണവുമായി ഷാഹിദ് അഫ്രിദി

നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം ആണെനിക്ക്.. ഈ വര്‍ഷം രണ്ട് ഉഗ്രന്‍ മലയാള സിനിമ വരും: ജയറാം

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; കുട്ടി ഗുരുതരാവസ്ഥയിൽ