വൻ തുകക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ശീതളപാനീയ ഭീമനായ കൊക്കക്കോളയേയും സ്വന്തമാക്കാൻ ആ ഗ്രഹം പ്രകടിപ്പിച്ച് ടെസ്ല സിഇഒ എലോൺ മസ്ക് പോസ്റ്റ് ചെയ്തിരുന്നു . ഒരു പുതിയ കമ്പനിയെ ഏറ്റെടുക്കാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
“അടുത്തതായി കൊക്കെയ്ൻ തിരികെ വയ്ക്കാൻ ഞാൻ കൊക്കകോള വാങ്ങുകയാണ്.” എന്നായിരുന്നു മക്സിന്റെ ട്വീറ്റ്. ഈ ട്വീറ്റ് വളരെ വേഗം വൈറൽ ആയിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഗുജറാത്ത് താരം ശുഭ്മാൻ ഗില്ലാണ്.
“എലോൺ മസ്ക്, ദയവായി സ്വിഗ്ഗി വാങ്ങൂ, അതിനാൽ അവർക്ക് കൃത്യസമയത്ത് ഡെലിവറി ചെയ്യാൻ കഴിയും,” ഗിൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം സ്വിഗ്ഗി മറുപടി വന്നു- “ടി20 ക്രിക്കറ്റിൽ നിങ്ങളുടെ ബാറ്റിംഗിനെക്കാൾ വേഗത്തിലാണ് ഞങ്ങൾ ഇപ്പോഴും.” ഗിൽ ഒരു ബൗണ്ടറി നേടിയപ്പോൾ സ്വിഗ്ഗി സിക്സ് അടിച്ചു എന്നൊക്കെ ആളുകൾ ഈ മറുപടിയെ ആഘോഷിച്ചു.
എന്നിരുന്നാലും, പിന്നീടാണ് ആളുകൾക്ക് തെറ്റ് മനസിലായത് . മറുപടി വന്ന അക്കൗണ്ട് ഒറിജിനൽ അക്കൗണ്ടല്ലെന്നും വ്യാജ അക്കൗണ്ടാണെന്നും പിന്നീട് തിരിച്ചറിഞ്ഞു . ഈ സംഭാഷണം വായിച്ച് രസിച്ചിരുന്ന ചില ആരാധകർ സത്യം തിരിച്ചറിഞ്ഞപ്പോൾ ട്വിറ്ററിന് നേരെ തിരിഞ്ഞു . ആദ്യം ആഘോഷിച്ചവർ ഇങ്ങനെ ഉള്ള വ്യാജന്മാരെ പുറത്താക്കണം എന്ന് പറഞ്ഞ് ട്വിറ്ററിനോട് അഭ്യർത്ഥിച്ചു.
യഥാർത്ഥ സ്വിഗ്ഗി അക്കൗണ്ട് ഇതിന് മറുപടിയുമായി എത്തിയതോടെ രംഗം ശാന്തമായി. “ഗിൽ , നിങ്ങളുടെ പ്രശ്നങ്ങൾ മെസ്സേജ് അയക്കുക, ഞങ്ങൾ വേഗത്തിൽ പരിഹാരം കണ്ടെത്താം.” മാന്യമായ മറുപടിയുടെ യഥാർത്ഥ സ്വിഗ്ഗി കൈയടി നേടി. വ്യാജനും ട്വിറ്ററും ട്രോളുകൾ ഏറ്റുവാങ്ങി.
You guys don't have any right to talk with this manner this with a Indian cricketer @Twitter
— Cricket Football Lover (@CricketFootba16) April 29, 2022
Hi Shubman Gill. Twitter or no Twitter, we just want to make sure all is well with your orders (that is if you’re ordering).
Meet us in DM with your details, we’ll jump on it quicker than any acquisition :) ^Saikiran https://t.co/EhSzF5gBqr
— Swiggy Cares (@SwiggyCares) April 29, 2022
Read more