ബ്രാത്വെയിറ്റ് 160 റണ്‍സ് നേടാന്‍ നേരിട്ടത് 489 പന്തുകള്‍, ലാറയ്ക്ക് ശേഷം രണ്ടാമത്!

മുഹമ്മദ് അലി ഷാഹിബ്

വെസ്റ്റിന്‍ഡീസ് – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്‌ളണ്ട് ക്യാപ്ടന്‍ ജോ റൂട്ടും രണ്ടാം ഇന്നിങ്ങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്ടന്‍ ക്രയിഗ്ഗ് ബ്രാത്വെയിറ്റും 150+ സ്‌കോറുകള്‍ നേടി..

വെസ്റ്റിന്‍ഡീസില്‍ നടന്ന മത്സരങ്ങളില്‍ 1999 മാര്‍ച്ചില്‍ സ്റ്റീവ് വോയും ബ്രയാന്‍ ലാറയും നേടിയതിന് ശേഷം (അന്നും ലാറയും വോയും ക്യാപ്ടന്‍മാരായിരുന്നു) ആദ്യമായിട്ടാണ് രണ്ടു ടീമുകളിലെയും കുറഞ്ഞത് ഒരു താരമെങ്കിലും ഒരേ മത്സരത്തില്‍ 150+ സ്‌കോര്‍ കണ്ടെത്തുന്നത്.

ഇതിനിടിയില്‍ അവിടെ നടന്നത് 101 ടെസ്റ്റ് മത്സരങ്ങളാണ്.. ഒരു മത്സരത്തില്‍ രണ്ട് താരങ്ങള്‍ എങ്കിലും 150+ കണ്ടെത്തുന്നത് 2009 മാര്‍ച്ചിന് ശേഷം ആദ്യമായിട്ടും, അതിനിടയില്‍ 51 ടെസ്റ്റ് മത്സരങ്ങള്‍ അവിടെ നടന്നു..

ഇന്ന് ബ്രാത്വെയിറ്റ് 160 റണ്‍സ് നേടാന്‍ നേരിട്ടത് 489 പന്തുകളാണ്. ബോള്‍വെയിസ് ഡാറ്റയുള്ള കണക്കുകള്‍ എടുത്താല്‍  ഒരു ഇന്നിങ്ങ്‌സില്‍ 150+ നേടിയ ക്യാപ്ടന്‍മാരില്‍ ഏറ്റവും കുറഞ്ഞ ബാറ്റിംഗ സ്‌ട്രൈക്ക് റേറ്റ് എന്നത് ഈ ഇന്നിംഗ്സായി മാറി. മൊത്തം താരങ്ങളില്‍ അഞ്ചാമതും.

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന മത്സരങ്ങളില്‍ ഒരു ഇന്നിങ്ങ്‌സില്‍ ക്യാപ്ടനായി ഏറ്റവും കൂടുതല്‍ ബോള്‍ നേരിട്ടതില്‍ ലാറക്ക് ശേഷം രണ്ടാമത്, ലാറയുടെ ഇന്നിങ്ങ്‌സ് 400 (582)..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍