ന്യൂസിലന്‍ഡിനു പിന്നാലെ പാകിസ്ഥാനെ കൈവിട്ട് ഇംഗ്ലണ്ടും. ഒക്ടോബറില്‍ നടക്കാനിരുന്ന പാക് പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ട് പുരുഷ, വനിത ക്രിക്കറ്റ് ടീമുകള്‍ പിന്മാറി. പാക്കിസ്ഥാ നിലേക്കുള്ള യാത്ര കളിക്കാരുടെ സുരക്ഷയ്ക്ക് പ്രശ്‌നമാകുമെന്ന് വിലയിരുത്തിയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ട്വന്റി20 ലോക കപ്പിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും ഇസിബി വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാക് മണ്ണിലെ പരമ്പരയില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഇംഗ്ലണ്ടും സമാന തീരുമാനത്തിലെത്തുന്നത്. 2005നുശേഷം ഇംഗ്ലണ്ടിന്റെ പുരുഷ ടീം പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. വനിതാ ടീം കന്നി പാക് പര്യടനത്തിന് ഒരുങ്ങുകയായിരുന്നു.
Read more
2009ല്‍ പാകിസ്ഥാനില്‍വെച്ച് ലങ്കന്‍ താരങ്ങള്‍ ഭീകരാക്രമണത്തിന് ഇരയായ ശേഷം ദീര്‍ഘകാലം അവിടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറിയിരുന്നില്ല. 2015ലാണ് അതില്‍ മാറ്റംവന്നു തുടങ്ങിയത്. 2019ല്‍ ലങ്കയുമായി പാക് ടീം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു.