വരണം, വരണം ഇംഗ്ലണ്ട്, ഒരു കൂട്ടില്ലാതെ ഇരിക്കുകയായിരുന്ന ഓസ്‌ട്രേലിയയുടെ കൂടെ ഇനി ഇംഗ്ലണ്ടും; നാണക്കേടിന്റെ റെക്കോഡ് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഫോളോ-ഓൺ നിർബന്ധമാക്കിയതിന് ശേഷവും ഒരു ടീം കളി തോറ്റ മൂന്ന് സംഭവങ്ങളേ ഉണ്ടായിട്ടുള്ളൂ ഇന്നത്തെ കൂടി ചേരുമ്പോൾ നാലാമതൊരു മത്സരം കൂടി നടന്നിരിക്കുകയാണ്.; യാദൃശ്ചികമായി ഇന്നത്തെ ദിവസത്തിന് മുമ്പ് മൂന്ന് പ്രാവശ്യവും കുടുങ്ങിയിരുന്നത് ഓസ്ട്രേലിയ ആണെങ്കിൽ ഇപ്പോൾ അവരുടെ കൂടെ ആ നാണക്കേടിലേക്ക് ഇംഗ്ലണ്ടും കൂടി വന്നിരിക്കുകയാണ്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്ററ്വും മികച്ച ടീമായ ഓസ്ട്രേലിയ ഫോളോ-ഓൺ നിർബന്ധമാക്കിയതിന് ശേഷവും മൂന്ന് അപമാനകരമായ തോൽവികൾ ഏറ്റുവാങ്ങി: ഇംഗ്ലണ്ടിനെതിരെ രണ്ട് – സിഡ്‌നിയിലും (1894), ഹെഡിംഗ്‌ലിയിലും (1981); ഒന്ന് ഇന്ത്യയ്‌ക്കെതിരെ കൽക്കട്ടയിൽ (2001) ഇപ്പോൾ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെതിരെ

2001 മാർച്ചിൽ കൊൽ‌ക്കത്തയില്‍ നടന്ന ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് ഒട്ടേറെ നാടകീയതകൾ നിറഞ്ഞതായിരുന്നു. ഓസ്ട്രേലിയ നേടിയ ആദ്യ ഇന്നിങ്സിലെ 445 റൺസ് പിന്തുടർന്ന ഇന്ത്യ 171 റൺസിനു പുറത്തായിരുന്നു. ഫോളോ ഓൺ ചെയ്ത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിലും തകർച്ച ആയിരുന്നെങ്കിലും ക്രീസിൽ ഒത്തുചേർന്ന ലക്ഷ്മൺ- ദ്രാവിഡ് സഖ്യത്തിന്റെ ബലത്തിൽ ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തി. ലക്ഷ്മൺ 281 റൺസ് നേടിയ മത്സരത്തിൽ അവസാനം ഇന്ത്യ ഉയർത്തിയ 383 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ വെറും 212 റൺസിന് പുറത്തായി.

Read more

ഇപ്പോൾ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെതിരെ സമാനമായ രീതിയിൽ തോൽവിയെറ്റ് വാങ്ങിയിരിക്കുന്നു. ആദ്യ ഇന്നിങ്സിൽ നേടിയ മികച്ച സ്കോറിന്റെ ബലത്തിലും കിവീസിനെ വളരെ വേഗം ആദ്യ ഇന്നിങ്സിൽ പുറത്താക്കിയ മികവിളുമാണ് ആ കോൺഫിഡൻസിൽ ഫോളോ-ഓൺ വിളിച്ച എന്ലന്ഡിന് തെറ്റി, മനോഹരമായി കാലത്തിലേക് തിരിച്ചെത്തിയ കിവികൾ ഇംഗ്ലണ്ടിനെ 1 റൺസിന് തോൽപ്പിച്ചാണ് ജയം നേടിയത്.