ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതര്‍ലന്‍ഡ്‌സിനെതിരേ ആംസ്‌റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് ചരിത്രം കുറിച്ചത്. . നെതര്ലന്ഡ്സിന് എതിരെ ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ. ഓറഞ്ച് പടയെ അടിച്ചുപറത്തിയ ഇംഗ്ലണ്ട് അടിച്ചുകൂടിയത് 498 റൺസ്.
ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ലോക റെക്കോർഡിലെത്തിച്ചത്. എങ്കിലും 500 റൺസ് നേടാൻ സാധിച്ചില്ല എന്ന നിരാശ ഇംഗ്ലണ്ടിനുണ്ടാകും. പ്രഹരം ഏറ്റുവാങ്ങാത്ത ബൗളറുമാർ നെതർലൻഡ്‌സ് നിരയിൽ ഇല്ല.
ഇംഗ്ലണ്ട് മത്സരിക്കുന്നത് ഇംഗ്ലണ്ടിനോട് തന്നെയാണെന്ന് പറയാം. കാരണം ഏകദിനത്തിലെ ഏറ്റവും വലിയ സ്‌കോറുകൾ എല്ലാം ടീമിന്റെ പേരിലാണ്. ഓസ്‌ട്രേലിയക്ക് എതിരെ 2018 ൽ നേടിയ 481 ആയിരുന്നു ഇതിന് മുമ്പുള്ള വലിയ സ്കോർ. അത് കഴിഞ്ഞ് മൂന്നാമത് വരുന്നതും ഇംഗ്ലണ്ട് നേടിയ കൂറ്റൻ സ്കോർ തന്നെ, 2016 ൽ പാകിസ്താനെതിരെ 444 റൺസ്.
കൂറ്റനടിക്കാരായ താരങ്ങൾ ഒരുപാടുള്ള ഇംഗ്ലണ്ട് നിരയിൽ കാണികൾക്ക് നൽകിയത് ബാറ്റിംഗ് വിരുന്ന് തന്നെ ആയിരുന്നു. നായകൻ മോർഗനും ജേസൺ റോയിയും മാത്രമാണ് നിരാശപെടുത്തിയത്. റോയിയെ പുറത്താക്കിയത് കസിൻ തന്നെ ആയിരുന്നു എന്നതും കൗതുകം.
Read more
ഡേവിഡ് മലാൻ 122(63), ഫിലിപ്പ് സാൾട്ട് 122(93), ജോസ് ബട്ട്ലർ 162(70) എന്നിവർ ഓറഞ്ച് പടയെ തൂക്കിയെറിഞ്ഞു എന്നുതന്നെ പറയാം. അടുത്ത ലോകകപ്പും തങ്ങൾക്കാണ് എന്ന ആഹ്വനമാണ് ഇംഗ്ലണ്ട് നൽകുന്നത്.