ഇംഗ്‌ളണ്ട് തോറ്റു..തോറ്റു തൊപ്പിയിട്ടു ; ഒരു വര്‍ഷം കളിച്ചത് 17 ടെസ്റ്റുകള്‍, ജയിച്ചത് ഒരു കളി, അതും ഇന്ത്യയ്ക്ക് എതിരേ...!!

ഒരു വര്‍ഷത്തിനിടയില്‍ കളിച്ച 17 ടെസ്റ്റില്‍ ഇംഗ്‌ളണ്ടിന് ജയിക്കാനായത് വെറും ഒരു ടെസ്റ്റില്‍ മാത്രം. ഇന്ത്യ 2-1 ന് ജയിച്ച പരമ്പരയിലേത് മാത്രമായിരുന്നു ഇംഗ്‌ളണ്ടിന് ജയമുണ്ടായുള്ളൂ. വെസ്റ്റിന്‍ഡീസിനെതിരേ കളിച്ച അവസാന ടെസ്റ്റ് മത്സരം കൂടി തോറ്റതോടെ 2021 ഫെബ്രുവരി മുതല്‍ 2022 ഫെബ്രുവരി വരെ കളിച്ച 17 മത്സര്ത്തില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്.

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനായിരുന്നു തോറ്റത്. 2021 ന്റെ തുടക്കത്തില്‍ മൂന്നു ടെസ്റ്റ് വിജയങ്ങള്‍ നേടി ഉജ്വല തുടക്കമിട്ട ഇംഗ്‌ളണ്ട്് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും ജയിച്ചു. പിന്നാലെ ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റും ജയിച്ചും കരുത്തുകാട്ടി. അതിന് ശേഷം ചുവടുകള്‍ ഇടറി.

വെസ്റ്റിന്‍ഡീസിനെതിരായ 3ാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിന് കൂടി തോറ്റതോടെ തോല്‍വി കനത്തു. 2019 മുതല്‍ 20 ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് ജയിച്ചത് നാലെണ്ണം മാത്രം. 11 ടെസ്റ്റുകള്‍ തോറ്റപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ അവസാനിച്ചു. വെസ്റ്റിന്‍ഡീസിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 120 റണ്‍സിനു പുറത്താക്കിയ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 28 റണ്‍സ് മാത്രമായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു