'ടെസ്റ്റ് മുടങ്ങിയതല്ല ഇംഗ്ലണ്ടിന്റെ പ്രശ്‌നം, അവര്‍ക്ക് വേണ്ടത് പണം'; തുറന്നടിച്ച് പാക് മുന്‍ താരം

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റ് മുടങ്ങിയതല്ല വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രധാന പ്രശ്‌നമെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. പ്രശ്‌നത്തില്‍ പരിഹാരം ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്ര് ബോര്‍ഡ് ഐ.സി.സിയ്ക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് ബട്ടിന്റെ വിമര്‍ശനം.

‘4 കോടി പൗണ്ടിന്റെ നഷ്ടത്തെക്കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കാകുലരാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം മാത്രമേ ആവശ്യമുള്ളൂ. മത്സരത്തെക്കുറിച്ച് അവര്‍ സംസാരിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. അവര്‍ ഇന്‍ഷുറന്‍സ് പണം നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. ‘ദയവായി മത്സരം കളിക്കുക, പോയിന്റുകള്‍ വളരെ പ്രധാനമാണ്, പരമ്പര തോല്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ അങ്ങനെ ഒന്നും അവര്‍ എഴുതിയിട്ടില്ല’ ബട്ട് പറഞ്ഞു.

Salman Butt says punish those who corrupt the minds of cricketers | Sports  News,The Indian Express

ഇരു രാജ്യത്തിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മത്സരത്തിന്റെ ഫലത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനാലാണ് ഇ.സി.ബി ഐ.സി.സിയ്ക്ക് കത്തയച്ചത്. മത്സരം ഉപേക്ഷിച്ചതിനാല്‍ തങ്ങള്‍ക്ക് ഏകദേശം 400 കോടി രൂപ നഷ്ടം വന്നുവെന്നാണ് ഇംഗ്ലിഷ് ബോര്‍ഡ് പറയുന്നത്. അതിനാല്‍ മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡ് വാദിക്കുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി