ഐപിഎലില്‍നിന്ന് കളിക്കാരെ തിരിച്ചുവിളിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം; പ്രതികരിച്ച് ജോസ് ബട്ട്‌ലര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ നിന്ന് നേരത്തെ തന്നെ കളിക്കാരെ തിരിച്ചുവിളിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനത്തെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ ബാറ്ററും ഇംഗ്ലീഷ് നായകനുമായ ജോസ് ബട്ട്‌ലര്‍. ലോകത്തിലെ പ്രീമിയര്‍ ഫ്രാഞ്ചൈസി ലീഗും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

”ഞാന്‍ ടീമിനെ നയിക്കുന്നതിനാല്‍ ഇംഗ്ലണ്ടിനായി കളിക്കുക എന്നതിനാണ് എന്റെ പ്രധാന മുന്‍ഗണന,” ജോസ് ബട്ട്ലര്‍ പറഞ്ഞു. ഐപിഎലില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നതിന് മുമ്പ് ബട്ട്ലറും മറ്റ് ഏഴ് കളിക്കാരും ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു.

ഇംഗ്ലണ്ട് താരങ്ങളുടെ ഈ പിന്മാറ്റം നിരവധി ഫ്രാഞ്ചൈസികളെ സ്വാധീനിച്ചു. ജോസ് ബട്ട്‌ലര്‍, വില്‍ ജാക്ക്സ്, റീസ് ടോപ്ലി, ഫില്‍ സാള്‍ട്ട് എന്നിവരടങ്ങുന്ന ടീമുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നൊരുക്കമായി ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ കളിക്കും. 2024 ലെ ടി20 വേള്‍ഡ് കപ്പ് വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി അടുത്ത മാസം നടക്കും.