ആഷസിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു; മൂന്ന് വമ്പന്‍മാരെ ഒഴിവാക്കി

ഓസ്‌ട്രേലിയ ആതിഥ്യം ഒരുക്കുന്ന 2021-22 ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 17 അംഗ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ജോ റൂട്ടാണ് ക്യാപ്റ്റന്‍. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, സാം കറന്‍, പേസ് നിരയിലെ പ്രധാനി ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി.

ഐപിഎല്ലിനിടെ നടുവിന് പരിക്കേറ്റതാണ് സാം കറനെ ഒഴിവാക്കാന്‍ കാരണം. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായ കറന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. ആഷസില്‍ ഉണ്ടാകില്ലെന്നും കറന്‍ അറിയിക്കുകയുണ്ടായി. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് വിശ്രമത്തിലുള്ള സ്‌റ്റോക്‌സിന് ഇംഗ്ലണ്ട് ടീമില്‍ ഇടം ലഭിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. കൈമുട്ടിന് പരിക്കേറ്റ ആര്‍ച്ചറും ഏറെ നാളായി വിശ്രമത്തിലാണ്.

ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, ഡോം ബെസ്, സ്റ്റിയുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ട്‌ലര്‍, സാക് ക്രാവ്‌ളി, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ഒലി പോപ്പ്, ഒലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു