റാഞ്ചിയില്‍ നടക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുമെന്ന് പ്രവചിച്ച് ഇംഗ്ലീഷ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇതിന് രണ്ടു പ്രധാനപ്പെട്ട കാരണങ്ങളാണ് വോണ്‍ ചൂണ്ടിക്കാണിക്കുന്നത്. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ആദ്യ ടെസ്റ്റിലേതു പോലെയുള്ള പിച്ചായിരിക്കും റാഞ്ചിയിലേത് എന്നാണ് എനിക്കു കേള്‍ക്കാന്‍ സാധിച്ചത്. ഒരുപാട് സ്പിന്നുണ്ടാവും, ദൈര്‍ഘ്യം കുറഞ്ഞ ഗെയിമുമായിരിക്കും. ഇംഗ്ലണ്ട് സ്പിന്നര്‍മാരെയും ഇതു ഗെയിമിലേക്കു കൊണ്ടുവരുന്നു.
ഒരു സീമര്‍ക്കൊപ്പം ഡാന്‍ ലോറന്‍സും കളിക്കുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്. ജസ്പ്രീത് ബുംറയുമില്ലാത്തതിനാല്‍ ഇംഗ്ലണ്ടിനു മികച്ച വിജയസാധ്യതയാണുള്ളത്- മൈക്കല്‍ വോന്‍ എക്സില്‍ കുറിച്ചു.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലായതിനാല്‍ നാലമങ്കം ഇംഗ്ലണ്ടിനു ഏറെ പ്രധാനപ്പെട്ടതാണ്. ജയിക്കാനായാല്‍ മാത്രമേ പരമ്പരയില്‍ 2-2നു ഒപ്പമെത്താന്‍ ബെന്‍ സ്റ്റോക്സിനും സംഘത്തിനും സാധിക്കുകയുള്ളൂ.