അവിശ്വനീയ ജയവുമായി ഇംഗ്ലണ്ട്; നാണംകെട്ട് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം.  24 റണ്‍സിനാണ് ഓസീസിന്‍റെ പരാജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 1-1 ന് സമനിലയില്‍ പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 207 റണ്‍സിന് എല്ലാവരും പുറത്തായി.

വാലറ്റത്തിന്റെ ബാറ്റിംഗ് പ്രകടനവും കൃത്യതയാര്‍ന്ന ബൗളിംഗുമാണ് ഇംഗ്ലണ്ടിന് ഗംഭീര ജയമൊരുക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടിന് 143 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്കു ജയിക്കാന്‍ 89 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ 64 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ പിഴുത് ഇംഗ്ലണ്ട് പട കൈവിട്ട ഓസീസിന്റെ നടുവൊടിച്ചു. രണ്ടിന് 143 റണ്‍സെന്ന നിലയില്‍ നിന്നും 48.4 ഓവറില്‍ 207-ന് ഓസീസ് പോരാട്ടം അവസാനിച്ചു.

Image

ആര്‍ച്ചറും വോക്സും സാം കറെനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസ്ട്രേലിയയുടെ ടോപ്സ്‌കോറര്‍. മാര്‍നസ് ലബ്യുഷെയ്ന്‍ (48), അലെക്സ് ക്യാരി (36), പാറ്റ് കമ്മിന്‍സ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Read more

Image
നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 231 റണ്‍സെന്ന സ്‌കോറില്‍ ഇംഗ്ലണ്ട് എത്തിയത്. ക്യാപ്റ്റന്‍ മോര്‍ഗന്‍ (42), ജോ റൂട്ട് (39), ടോം കറെന്‍ (37), ആദില്‍ റഷീദ് (35*), ജാസണ്‍ റോയ് (21) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. എട്ടിന് 149 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഒമ്പതാം വിക്കറ്റില്‍ കറെന്‍-റഷീദ് സഖ്യം ചേര്‍ന്ന് നേടിയ 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് 200 കടത്തിയത്.