Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ഇന്ത്യ റണ്‍സെടുക്കും മുമ്പ് വിജയുടെ കുറ്റി തെറിച്ചു, പിന്നെ രാഹുലും, ആന്‍ഡേഴ്‌സണ്‍ താണ്ഡവം

, 3:19 pm

ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് കനത്ത നാശം വരുത്തിയത്.

റണ്‍സെടുക്കും മുമ്പേ ആന്‍ഡേഴ്‌സന്റെ പന്തില്‍ മുരളി വിജയുടെ കുറ്റിതെറിച്ചു. പിന്നീട് എട്ട് റണ്‍സെടുത്ത രാഹുലിനെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് കീപ്പര്‍ ബ്രെയ്‌സ്‌ത്രോയുടെ കൈകളിലെത്തിച്ചു. ഇതോടെ മഴ മൂലം തടസ്സപ്പെട്ട മത്സരത്തില്‍ ഇന്ത്യ രണ്ടിന് 11 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

ആദ്യ ദിവസം മഴ മൂലം പൂര്‍ണമായും നഷ്ടപ്പെട്ട മത്സരത്തില്‍ ഇനി അവശേഷിക്കുന്നത് നാല് ദിനം മാത്രമാണ്.

ഒന്നാം ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാര ടീമില്‍ ഇടംപിടിച്ചു. മുരളി വിജയും കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

കൂടാതെ രണ്ട് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസ് ബൗളര്‍ ഉമേശ് യാദവിന് പകരം കുല്‍ദീപ് യാദവിനെയാണ് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിന് തന്നെയാണ്.

അതേസമയം, ഇംഗ്ലണ്ട് ടീമില്‍ ബെന്‍ സ്റ്റോക്‌സിന്റെ പകരക്കാരനായി ക്രിസ് വോസ്‌ക് എത്തി. മോയിന്‍ അലി ടീമിലെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മഴ പെയ്ത സാഹചര്യത്തില്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറെ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ടെസ്റ്റ് 31 റണ്‍സിന് തോറ്റതിനാല്‍ ഈ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. വിരാട് കോഹ്ലി മാത്രമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ തിളങ്ങിയത്.

Advertisement