ഇംഗ്ലണ്ടിന്റെ തലയെടുത്ത് ട്രാവിസ് ഹെഡ്; വെടിക്കെട്ട് ബാറ്റിംഗിൽ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന്റെ ബലത്തിൽ കങ്കാരുപ്പടയ്ക്ക് ഏഴു വിക്കറ്റ് ജയം. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും, മാർനസ് ലബുഷെയ്നിന്റെ അർധ സെഞ്ച്വറിയുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 49.4 ഓവറിൽ 315 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ആറ് ഓവറുകൾ ബാക്കി നിൽക്കേ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആ സ്കോർ മറികടന്നു.

ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയത് ഓപണർ ബെൻ ഡക്കറ്റ് ആയിരുന്നു. അദ്ദേഹം 95 റൺസ് നേടി മുൻപിൽ നിന്നും ടീമിനെ നയിച്ചു. അദ്ദേഹത്തിന് മികച്ച പിന്തുണ നൽകിയത് വിൽ ജാക്ക്‌സ് ആണ്. താരം 62 റൺസും നേടി. ഇവരുടെ ഇന്നിങ്‌സ് ആണ് ഇംഗ്ലണ്ടിനെ 300 നു മുകളിൽ എത്തിക്കാൻ സഹായിച്ചത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 39, ടോം ബെഥൽ 35 എന്നിവരും ബേദപെട്ട പ്രകടനം നടത്തി. മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദം സാമ്പായും, ട്രാവിസ് ഹെഡും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഒപ്പം മാർനസ് ലബുഷെയ്ൻ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ ഓപണർ ട്രാവിസ് ഹെഡ് തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് നടത്തിയത്. 129 പന്തിൽ 20 ഫോറുകളും. അഞ്ച് സിക്സറുകളുമടക്കം 154 റൺസ് ആണ് നേടിയത്. അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. ഹെഡിന് മികച്ച പിന്തുണ നൽകിയ മാർനസ് ലബുഷെയ്ൻ 61 പന്തിൽ ഏഴു ഫൊറും, രണ്ട് സിക്സറുകളുമടക്കം 77 റൺസ് എടുത്തു. നാലാം വിക്കറ്റിൽ 148 റൺസിന്റെ പാർട്ണർഷിപ്‌ ആണ് താരങ്ങൾ നേടിയത്.

മിച്ചൽ മാർഷ് 10 റൺസും, സ്റ്റീവ് സ്മിത്ത് 32 റൺസും, കാമെറോൺ ഗ്രീൻ 32 റൺസും നേടി പുറത്തായി. പരമ്പരയിലെ 3 ഏകദിന മത്സരങ്ങളിൽ രണ്ടാം മത്സരം നാളെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍; പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളെന്ന് സൂചന

പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യശ്രമം; ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

"രോഹിതിനെക്കാൾ മികച്ച ക്യാപ്റ്റൻ മറ്റൊരു താരമാണ്, അവൻ കണ്ട് പഠിക്കണം ആ ഇതിഹാസത്തെ": ദിനേശ് കാർത്തിക്

കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

"ആർസിബിയുടെ പുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു"; പരിശീലകന്റെ വാക്കുകൾ വൈറൽ