ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ടീമിനെതിരേ വിമര്‍ശനവുമായി മുന്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. ഇത്രയും കാലമായിട്ടും സ്പിന്‍ എന്താണെന്നു വ്യക്തമായി മനസിലാക്കാനും അതിനെ ശരിയായി കൈകാര്യം ചെയ്യാനും ഇംഗ്ലണ്ടിനായിട്ടില്ലെന്ന് സ്വാന്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായുള്ള പരമ്പരയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വാന്റെ വിമര്‍ശനം.
“ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇപ്പോഴും സ്പിന്നിനെ ശരിക്കും മനസിലാക്കിയിട്ടില്ല, ക്യാപ്റ്റന് അതു ശരിയായായി കൈകാര്യം ചെയ്യാനുമായിട്ടില്ല. ഇത് ജോ റൂട്ടിനെ പരിഹസിക്കാന്‍ വേണ്ടി പറയുന്നതല്ല. ശ്രീലങ്കയ്ക്കെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കു വേണ്ടി റൂട്ട് തയ്യാറാക്കിയ ഫീല്‍ഡിംഗ് ക്രമീകരണം ഒട്ടും ശരിയായിരുന്നില്ല.”
“ഇംഗ്ലണ്ടിന്റെ നിലവിലെ സ്പിന്നര്‍മാര്‍ കഴിവുള്ളവരാണെങ്കിലും കുറച്ചുകൂടി ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ കളിക്കാന്‍ ശ്രമിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ കുറച്ചു താരങ്ങള്‍ മാത്രമേ അങ്ങനെ ചിന്തിക്കുന്നുള്ളൂ. കാരണം എതിരാളികള്‍ക്കു വളരെയധികം ബഹുമാനം നല്‍കുന്ന ഇവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങള്‍ കളിക്കുന്നതിന്റെ ആശ്ചര്യം മനസ്സില്‍ കൊണ്ടു നടക്കുന്നവരുമാണ്” സ്വാന്‍ പറഞ്ഞു.
Read more
ഈ മാസം അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലുമാണ്.