80 ആം വയസിലും വീൽചെയറിൽ ആണെങ്കിലും അവൻ എന്റെ ടീമിൽ ഉണ്ടാകും, ഇന്ത്യൻ സൂപ്പർ താരത്തെക്കുറിച്ച് എബി ഡിവില്ലിയേഴ്സ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ലോക ക്രിക്കറ്റിൽ ഇന്നും ഒരുപാട് ആളുകൾക്ക് ആരാധന കഥാപാത്രമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2025 എഡിഷനിൽ ധോണി കളിക്കുമോ എന്നുള്ളതാണ് ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്ന്. അവസാനമായി ചെന്നൈ ജേഴ്സിയിൽ അദ്ദേഹം ഇറങ്ങുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.

ബിസിസിഐ അവതരിപ്പിച്ച പുതിയ നിയമം അനുസരിച്ച് അദ്ദേഹത്തെ ‘അൺക്യാപ്ഡ്’ ആയി ചെന്നൈക്ക് നിലനിർത്താം. അതിനാൽ തന്നെ ധോണിക്ക് 4 കോടി രൂപ നൽകിയാൽ മതിയാകും. ധോണിയും ടീമും തമ്മിൽ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ പ്രകാരം മനസിലാക്കാം.

കഴിഞ്ഞ നാളുകളിലൊക്കെ പരിക്കിന്റെ ബുദ്ധിമുട്ടുകൾ അലട്ടിയെങ്കിലും ഈ പ്രായത്തിലും കീപ്പിങ്ങിലും ബാറ്റിംഗിലും തനിക്ക് പകരമാകാൻ ആരും ഇല്ലെന്ന് അദ്ദേഹം പ്രകടനത്തിലൂടെ കാണിക്കുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് എപ്പോഴും ധോണി ആരാധകനാണ്.

ധോണിയെ ഈ കാലങ്ങളിൽ ശക്തമായി പ്രതിരോധിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്:

“എല്ലാ വർഷവും എല്ലാ ദിവസവും ഞാൻ എൻ്റെ ടീമിൽ എംഎസ് ധോണിയെ കളിക്കും. അയാൾക്ക് 80 വയസിൽ പോലും കളിക്കാൻ സാധിക്കും. വീൽചെയറിൽ ഉള്ളപ്പോൾ പോലും അവൻ എന്റെ ടീമിൽ ഉണ്ടാകും.” ഡിവില്ലിയേഴ്സ് പറഞ്ഞു.

എന്തായാലും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരായ രണ്ട് താരങ്ങൾ ഈ കാലഘട്ടത്തിൽ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ബഹുമാനിച്ചിട്ടുള്ളവരാണ്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം