ഗ്രെഗിന്റെ അടുത്ത ബോളിന്റെ റിസല്‍ട്ടില്‍ സ്വന്തം ടീമംഗങ്ങള്‍ക്ക് പോലും സംശയമുണ്ടായിരുന്നില്ല

ഇന്നും കൗണ്ടി ക്രിക്കറ്റില്‍ പാണന്‍മാര്‍ പാടി നടക്കുന്ന ഒരു വീരകഥയുണ്ട്. 80 കളുടെ ആദ്യ കാലങ്ങളിലാണ് സംഭവം നടക്കുന്നത്. സോമര്‍സെറ്റും ഗ്ലാമോര്‍ഗനും തമ്മിലുള്ള ഒരു മല്‍സരമായിരുന്നു അത്. മികച്ച വേഗത്തില്‍ ല്‍ പന്തെറിയുന്ന ഗ്ലാമോര്‍ഗന്റെ പേസര്‍ ഗ്രെഗ് തോമസ് സോമര്‍സെറ്റിന് വേണ്ടി ബാറ്റ് ചെയ്യുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സിനെ തുടര്‍ച്ചയായ 3 പന്തുകള്‍ ഒന്നു തൊടാന്‍ പോലും കഴിയാതെ ബീറ്റണ്‍ ചെയ്യിക്കുന്നു.

അതിന്റെ ആവേശത്തില്‍ ഏതൊരു എതിരാളിയും ചെയ്യാന്‍ ഭയപ്പെടുന്ന ഒരു കാര്യം ഗ്രെഗ് തോമസ് ചെയ്യുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്തിരിക്കുന്നു! ‘വിവ്, ഇതാണ് ക്രിക്കറ്റ് ബോള്‍. റെഡ് കളര്‍ ആണ്. ഒരു 5 ഔണ്‍സ് ഭാരം വരും. നിങ്ങളുടെ കയ്യില്‍ ബാറ്റ് തന്നിരിക്കുന്നത് ഈ ബോളിനെ അടിച്ചകറ്റാനാണ്.’ ബോള്‍ എടുത്തു കൊണ്ട് തന്റെ അടുത്തു വന്ന് കളിയാക്കിയ ഗ്രെഗിനെ വിവ് ഒരു രൂക്ഷമായ നോട്ടത്തിലൊതുക്കി.

ഗ്രെഗിന്റെ അടുത്ത ബൗളിന്റെ റിസല്‍ട്ടില്‍ സ്വന്തം ടീമംഗങ്ങള്‍ക്ക് പോലും സംശയമുണ്ടായിരുന്നില്ല. തന്റെ ഹുക്ക് ഷോട്ടില്‍ സ്റ്റേഡിയത്തിന് വെളിയിലേക്ക് പറന്ന് പോയ പന്തിനെ നോക്കി വായും പൊളിച്ച് നിന്ന ഗ്രെഗിന്റെ അടുത്തേക്ക് ചിരിച്ച് കൊണ്ടാണ് റിച്ചാര്‍ഡ്‌സ് വന്നത്.

‘ക്രിക്കറ്റ് ബോള്‍ എങ്ങനെയാണ് ഇരിക്കുന്നതെന്ന് ഏറ്റവും നന്നായി നിനക്കറിയാം. നീ പോയാല്‍ എളുപ്പത്തില്‍ ബോള്‍ കണ്ട് പിടിക്കാന്‍ പറ്റും.’ സ്റ്റേഡിയത്തിന് പുറത്ത് പിച്ച് ചെയ്ത ബോള്‍ സമീപത്തെ റോഡിലൂടെ പോയിരുന്ന ബസ്സില്‍ വീഴുകയും ബോളിന്റെ യാത്ര അവസാനിച്ചത് ടോണ്‍ടണിലെ ബസ് ഡിപ്പോയിലുമായിരുന്നു!

ഈ കഥയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് അറിയില്ലെങ്കിലും ഇത്രയേറെ എതിരാളികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന മറ്റൊരു ബാറ്ററെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ കാണാന്‍ സാധിക്കില്ല. ക്രിക്കറ്റിന്റെ ആസുരതാളമായ സര്‍ വിവിയന്‍ ഐസക് റിച്ചാര്‍ഡ്‌സ്..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

10 കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി