കോഹ്ലിയുടെ നായകത്വത്തിന് കീഴില്‍ കോഹ്ലി പോലും ഫോമാകുകില്ല ; പിന്നെങ്ങിനെയാണ് ഐസിസി കിരീടം കിട്ടുക?

ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാനായെങ്കിലും ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ ന്യൂസിലന്റിനോട് കീഴടങ്ങിയതോടെ വിരാട് കോഹ്ലിയ്ക്ക് നായകനായി ഒരു ഐസസി കിരീടം നേടാനുള്ള അവസാന പ്രതീക്ഷയും നഷ്ടമായി. ഇന്ത്യന്‍ ടീമിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായി കഴിഞ്ഞ വര്‍ഷം അവസാനം പടിയിറങ്ങിയ കോഹ്ലിയ്ക്ക് ഐസിസി കിരീടം കിട്ടാക്കനിയായി അവശേഷിച്ചു.

കോ്ഹ്ലിയ്ക്ക് ഐസിസി കിരീം കിട്ടാത്തതില്‍ അനേകം കാരണങ്ങള്‍ ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലൂം സ്വന്തം നായകത്വത്തിന് കീഴില്‍ കളിക്കുമ്പോള്‍ കോഹ്ലിയ്ക്ക് പോലും മത്സരം ജയിപ്പിക്കും വിധത്തില്‍ ഫോം കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. പല അപ്രധാന മത്സരങ്ങളിലും ഒറ്റയ്ക്ക് ടീമിനെ ചുമലിലേക്ക് വിജയത്തോളം കോഹ്ലി കൊണ്ടുപോയിട്ടുണ്ടെങ്കിലൂം പ്രധാനമത്സരം വരുമ്പോള്‍ കോഹ്ലിയെ സമ്മര്‍ദ്ദം പിടികൂടുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി, 2019ലെ ഏകദിന ലോകകപ്പ് സെമി, 2021ലെ ടി20 ലോകകപ്പ് എന്നിവയിലെല്ലാം ഈ സ്ഥിതിയുണ്ടായിരുന്നു. കോഹ്ലി പരാജയപ്പെടുമ്പോള്‍ ടീമും പരാജയപ്പെടുന്നതാണ് മറ്റൊരു സ്ഥിതി. ടീമിലെ മറ്റ് പ്രധാന താരങ്ങളും സമ്മര്‍ദ്ദത്തില്‍ വീണുപോകും. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി വരെ നേടി ടീമിന്റെ കുതിപ്പില്‍ നിര്‍ണ്ണായമായി നിന്ന രോഹിത് ശര്‍മ്മ സെമിഫൈനല്‍ പോലെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ വന്‍ പരാജയമായി.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2021ലെ ടി20 ലോകകപ്പിലും പാകിസ്താനെതിരെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര വന്‍ പരാജയമായി. ടിടന്റി ലോകകപ്പില്‍ ന്യൂസീലന്‍ഡിനുമെതിരായ മത്സരത്തിലും ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയിരുന്നു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ