ചാൾസ് ശോഭരാജിൽ പോലും ഇത്ര തന്റേടം കണ്ടിട്ടില്ല, ആ ഇന്ത്യൻ താരം കാണിച്ച മാസ് എന്റെ പീക്കിൽ ചെയ്യാൻ എനിക്ക് പേടിയായിരുന്നു: അലിസ്റ്റർ കുക്ക്

പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് ശേഷം വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് യുവതാരം യശസ്വി ജയ്‌സ്‌വാൾ. ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയ ശേഷം, രണ്ടാം ഇന്നിങ്ങ്സിൽ കണ്ടത് താരത്തിന്റെ ഒരു മാസ് തിരിച്ചുവരവായിരുന്നു. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 295 റൺസിന് വിജയിച്ചപ്പോൾ അതിൽ ഈ യുവതാരം നൽകിയ സംഭാവന വിലമതിക്കാനാകാത്ത ഒന്നായിരുന്നു .

ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ആദ്യ മത്സരത്തിലെ പ്രകടനത്തിന് ശേഷം പുതിയ രാജാവ് എന്നാണ് താരത്തെ വിളിച്ചത്. ആദ്യമായി ഓസ്‌ട്രേലിയയിൽ കളിക്കുന്ന പരിഭ്രമം ഒന്നും കാണിക്കാതെ താരം നന്നായി കളിച്ചു. തൻ്റെ മാരത്തൺ ഇന്നിംഗ്‌സിനിടെ ഓസ്‌ട്രേലിയൻ സൂപ്പർ ബോളർ സ്റ്റാർക്കിനെ ജയ്‌സ്വാൾ സ്ലെഡ്ജ് ചെയ്യുകയും ചെയ്തു. തന്റെ ഏറ്റവും മികച്ച ഫോമിൽ പോലും ഓസ്‌ട്രേലിയൻ ബോളർമാർ താൻ ഒന്നും പറയില്ലായിരുന്നു എന്നും ഈ പയ്യന്റെ തന്റേടം അസാധ്യം ആണെന്നും പറഞ്ഞിരിക്കയാണ് ഇംഗ്ലണ്ട് ഇതിഹാസം അലിസ്റ്റർ കുക്ക്.

ബാറ്ററുടെ ധീരമായ മനോഭാവത്തെ കുക്ക് അഭിനന്ദിച്ചു:

“അവൻ മിച്ചൽ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്യുകയും അവൻ്റെ ഡെലിവറികൾ സ്ലോ ആണെന്ന് പറയുകയും ചെയ്തു. ഞാൻ സ്റ്റാർക്കിനെ നേരിട്ടിട്ടുണ്ട്, അവൻ പതുക്കെ പന്തെറിയില്ല. അവൻ പതുക്കെ പന്തെറിയുകയാണെങ്കിലും, ഞാൻ അവനോട് ഒന്നും പറയില്ല, എൻ്റെ വായ് ഞാൻ അടച്ചു വെക്കും. സ്റ്റാർക്കിനെ ഒകെ ചൊറിഞ്ഞ കുട്ടിയുടെ ധീരത സമ്മതിക്കാതെ തരമില്ല ”കുക്ക് പറഞ്ഞു.

ജയ്‌സ്വാളിനെ മികച്ച കളിക്കാരനെന്നാണ് അലസ്റ്റർ കുക്ക് വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ 89 ശരാശരിയിലും 79.91 സ്‌ട്രൈക്ക് റേറ്റിലും 712 റൺസ് ജയ്‌സ്വാൾ നേടി.

Latest Stories

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍