ഡ്രീം ഇലവനിൽ കളിക്കുന്ന പിള്ളേർ പോലും ആർ.സി.ബി ഇറക്കുന്നതിനേക്കാൾ നല്ല സ്‌ക്വാഡിനെ ഇറക്കും, സാക്ഷാൽ ധോണിയോ രോഹിതോ നായകൻ ആയാൽ പോലും ഈ മാനേജ്‌മെന്റ് ആണെങ്കിൽ ബാംഗ്ലൂർ കപ്പ് അടിക്കില്ല

Lawrence Blooming Blossom

ആർസിബി ഇത്രയും നാൾ കപ്പ്‌ അടിക്കാത്തതിന്റെ പ്രധാന കാരണം ആർസിബിക്ക് മികച്ച ഒരു ഇന്ത്യൻ കോർ ഇല്ലാത്തതാണ്. ആദ്യകാലങ്ങളിൽ ബോളിംഗിന് പോലും നല്ലയൊരു ഇന്ത്യൻ പ്ലെയർ ഇല്ലായിരുന്നു… ഇപ്പോൾ മരുന്നിനു ഒരു സിറാജിക്ക ഉണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കപ്പ്‌ എടുത്ത ടീമുളെ നോക്കുക. ഒന്നാം സീസണിലെ രാജസ്ഥാൻ ഉൾപ്പെടെ എടുത്ത് നോക്കിയാൽ.. ക്യാപ്പ്ഡ് ആൻഡ് അൺക്യാപ്പ്ഡ് ഇന്ത്യൻ കളിക്കാരുടെ ധാരാളിത്തം ഉണ്ട്. മുംബൈ എടുത്താൽ രോഹിത്, പാണ്ഡ്യ സഹോദരങ്ങൾ, സൂര്യകുമാർ, ഇഷാൻ കിഷൻ, ബുമ്ര, എന്നിവർ ഉണ്ടായിരുന്നു. ചെന്നൈ എടുത്താൽ ജഡേജ, റൈന,ധോണി, റായ്ഡു, ദീപക് ചാഹാർ, മോഹിത് ശർമ എന്നിവർ ഉണ്ടായിരുന്നു. കൊൽക്കത്തയിൽ ഗംഭീർ, തൃപ്പാതി, മനീഷ് പാണ്ഡെ എന്നിവരുണ്ട്.

അവർക്കെല്ലാം സ്റ്റാർ വിദേശ താരങ്ങൾ ഉണ്ട്.  പ്രത്യേകിച്ചു മുംബൈ, ചെന്നൈ, കൊൽക്കത്ത ടീമുകളിൽ. പക്ഷെ അവർക്കൊപ്പമോ മുകളിലോ നിൽക്കുന്ന ഇന്ത്യൻ കളിക്കാരും ഉണ്ട്. ആദ്യം മുതൽ തന്നെ ആർസിബിയിൽ ഒരു കോഹ്ലി ഉണ്ട്.. ബാക്കി എല്ലാ ആർസിബി സ്റ്റാർസും വിദേശികൾ ആയിരുന്നു… ഗെയ്ൽ, എബിഡി , മാക്സി, ഫാഫ് അങ്ങനെ എത്രയോ പേര്.

ആർസിബി ടാലെന്റ്റ് സ്കൗട്ട്ടിങ് വൻ ശോകമാണ്. മൈക്ക് ഹെസനെ മാറ്റണം. ഡോമെസ്റ്റിക് രഞ്ജി ടീമുകളുടെ കോച്ചുമാർ RCB മാനേജ്മെന്റിന്റെ തലപത്തു വരണം. എന്നാലേ ഒരു മാറ്റം ഉണ്ടാവു. ഡോമെസ്റ്റിക് സർക്കിളിൽ നിന്നും കളിക്കാരെ കണ്ടെത്തുക. അല്ലെങ്കിൽ ഇച്ചിരി പ്രായം കൂടി പോയെങ്കിലും നന്നായി കളിക്കാൻ സാധ്യത ഉള്ള കളിക്കാരെ കൂടെ നിർത്തുക. രഹാനെ, റായ്ഡു പോലെയുള്ളവരെ പിടിക്കുക. ലേലത്തിനു പോകുമ്പോൾ നല്ലൊരു പ്ലാനിൽ പോവുക.

ഡ്രീം 11 കളിക്കുന്ന പിള്ളേർക്ക് പലപ്പോഴും ആർസിബി കളിക്കാൻ ഇറക്കുന്ന കളിക്കാരെക്കാൾ നല്ല ടീം ഇടാൻ അറിയാം എന്നു പറയുന്നിടത്തു മനസിലാക്കാം ആ ടീമിന്റെ പോരായ്മകൾ. ക്യാപ്റ്റൻ ആയ കോഹ്ലിയുടെ പിടിപ്പ് കേടുകൊണ്ടല്ല അവർ കപ്പ്‌ അടിക്കാത്തത്… മാനേജ്മെന്റിന്റെയും ടാലെന്റ്റ് സ്കൗട്ട്സ്സിന്റെയും കുഴപ്പം കൊണ്ടാണ്. സാക്ഷാൽ ധോണിയോ രോഹിത്തോ ക്യാപ്റ്റൻ ആയി വന്നാലും. ഈ ആർസിബി ടീം കപ്പ്‌ അടിക്കില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം