ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന് മുമ്പ് സോഷ്യൽ മീഡിയയിൽ താരങ്ങളുടെ കൂടുവിട്ട് കൂടുമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. തങ്ങൾ ഒത്തിരി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത താരങ്ങൾ ടീം മാറുന്നതിന്റെ സങ്കടം ആരാധകർക്ക് ഉണ്ട്. സഞ്ജു സാംസണും ഇത്തവണ ലേലത്തിന് മുമ്പ് ടീം മാറാനുള്ള സാധ്യതകൾ കൂടുതലാണ് എന്ന് റിപ്പോർട്ടുകൾ.
രാജസ്ഥാൻ നായകൻ എന്ന നിലയിൽ ഈ കാലയളവിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള സാംസണെ ഡൽഹി, ചെന്നൈ തുടങ്ങിയ ടീമുകളാണ് മുന്നിൽ ഉള്ളത്. ഇതിൽ തന്നെ സഞ്ജു ചെന്നൈ ടീമും ആയിട്ടാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. മുമ്പൊരു മെഗാ ലേല സമയത്തും സഞ്ജു ചെന്നൈ ടീമും ആയി ബന്ധപ്പെട്ടിരുന്നു. ധോണിയുടെ പകരക്കാരൻ എന്ന നിലയിലാണ് സഞ്ജുവിനെ ചെന്നൈ പരിഗണിക്കുന്നത്.
ഋതുരാജ് ആണ് നിലവിൽ ചെന്നൈയുടെ നായകൻ. അദ്ദേഹത്തെ ഒഴിവാക്കി സഞ്ജു ടീം നായകൻ ആകുമോ എന്നുള്ളത് കണ്ടറിയണം. ധോണിയുടെ കരിയർ അധികം നീണ്ടുപോകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സഞ്ജുവിനെയാണ് ചെന്നൈ മധ്യനിരയിൽ പരിഗണിക്കുന്നത്. സഞ്ജു- ശിവം ദുബൈ സ്വാപ്പ് ഡീൽ സാധ്യതയും ടീം പരിഗണിക്കുന്നുണ്ട്. എന്നാൽ സ്വാപ്പ് ഡീലിന് അല്ലെന്നും ലേലത്തിൽ സഞ്ജുവിനായി വലിയ ഒരു തുക മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
Read more
കഴിഞ്ഞ ദിവസം ആയിരുന്നു ‘മേജർ മിസ്സിങ്’ എന്ന ക്യാപ്ഷനൊപ്പം സഞ്ജു ഉള്ള ഒരു വിഡിയോയിൽ കരയുന്ന ഇമോജിയും ലവ് ചിഹ്നവും വെച്ചാണ് ടീം പങ്കുവെച്ചിട്ടുള്ളത്. ഈ വീഡിയോ പുറത്തുവന്നതോടെ സഞ്ജു ടീം വിടുമെന്ന റിപ്പോർട്ട് ശക്തമായി.