ഞാൻ സെഞ്ച്വറി നേടിയിട്ടും ധോണി എന്നെ ടീമിൽ എടുത്തില്ല; രൂക്ഷ വിമർശനവുമായി മനോജ് തിവാരി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി. ഇന്ത്യൻ ടീമിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ധോണി ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. 2011 സെഞ്ച്വറി നേടിയിട്ടും തന്നെ എന്ത് കൊണ്ടാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് മനോജ് തിവാരി ചോദിക്കുന്നത്.

മനോജ് തിവാരി പറയുന്നത് ഇങ്ങനെ:

” 2011 വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയ ആളാണ് ഞാൻ. എന്നെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്നു ധോണി ഉത്തരം നൽകണം. ഇന്ത്യൻ ടീമിൽ ആര് കളിക്കണമെന്നത് ക്യാപ്റ്റന്റെ തീരുമാനമാണ്. സംസ്ഥാന ടീമുകളിൽ താരങ്ങളെ നിശ്ചയിക്കുന്നത് ക്യാപ്റ്റന്മാരല്ല. എന്നാൽ ഇന്ത്യൻ ടീമിൽ മറിച്ചാണ് സ്ഥിതി”

“കപിൽ ദേവാണ് ക്യാപ്റ്റനെങ്കിൽ ടീമിൽ ആര് കളിക്കണമെന്ന് അയാൾക്ക് തീരുമാനിക്കും. സുനിൽ ​ഗാവസ്കർ ക്യാപ്റ്റനായിരുന്നപ്പോഴും മുഹമ്മദ് അഹ്സറുദീൻ ഇന്ത്യയെ നയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. ​ഗാം​ഗുലിയുടെ ടീമിലും താരങ്ങളെ നിശ്ചയിച്ചിരുന്നത് ടീം ക്യാപ്റ്റനായിരുന്നു. അതാണ് ഇന്ത്യൻ ടീമിലെ നിയമം”

മനോട് തിവാരി തുടർന്നു:

” ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് അജിത്ത് അ​ഗാർക്കറിന് ശക്തമായ തീരുമാനങ്ങളെടുക്കാം. പരിശീലകന്റെ തീരുമാനങ്ങളെ എതിർക്കാം. 14 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി നേടിയ എന്നെ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കി. ഒരു താരം സെഞ്ച്വറി നേടിയ ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത് എങ്ങനെ എന്ന് പറയണം. അന്നത്തെ സെഞ്ച്വറിക്ക് ശേഷം ഞാൻ അഭിനന്ദിക്കപ്പെട്ടിരുന്നു. എന്നാൽ കരിയറിൽ ഒന്നും ആകാൻ കഴിഞ്ഞില്ല” മനോജ് തിവാരി പറഞ്ഞു.

Read more