നമ്മളുടെ ഓരോ തുപ്പും മലര്‍ന്നു കിടന്നാണ്, അത് വീഴുന്നത് നമ്മുടെ തന്നേ നെഞ്ചിലാണ്

രഞ്ജി ഇസബെല്ല

പണ്ടൊരു കാലമുണ്ടായിരുന്നു… ചൂടൂതി കുടിക്കുന്ന കട്ടന്‍ചായയും, ചൂട് പരിപ്പുവടയും, ഒരു ഗ്രാമം മുഴുവനും ഉള്‍ക്കൊള്ളുന്ന ഒരു വീടിന്റെ ഇരിപ്പുമുറിയും, ദൂരദര്‍ശനിലെ ക്രിക്കറ്റും, കരഘോഷങ്ങളും, നെടുവീര്‍പ്പുകളും, എന്തിന്…. കണ്ണുനീര് പോലും പൊഴിഞ്ഞിരുന്ന ഒരോര്‍മ്മക്കാലം.. അന്ന് സച്ചിന്റെ സെഞ്ച്വറിക്കും, ദാദയുടെ കണ്ണ് ചിമ്മിയുള്ള ഓഫ്സൈഡ് ഷോട്ടുകള്‍ക്കും, ദ്രാവിഡിന്റെ പക്വതക്കും, സഹീര്‍ഖാന്റെ വിക്കറ്റുകള്‍ക്കും, കുംബ്ലേയുടെ ആഘോഷങ്ങള്‍ക്കും….. പിന്നിങ്ങോട്ട് വന്നാല്‍ ഗംഭീര്‍ മുതല്‍ യുവരാജ് മുതല്‍ ധോണിയുടെ സിക്‌സും, ഇര്‍ഫാന്റെ ഹാട്രിക്കും, ജോഗീന്തര്‍ ശര്‍മ്മയുടെ ബൗളിങ്ങും ശ്രീശാന്തിന്റെ കാച്ചും ആഘോഷമാക്കിയ ആളുകള്‍.

പിന്നീടെന്നോ ടീം ഇന്ത്യ എന്നത് മുംബൈ ഇന്ത്യന്‍സ് എന്നും, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നും, റോയല്‍ ചല്ലെന്‍ജേഴ്‌സ് എന്നും, പിന്നെയും പല പല പേരുകളായി തിരിഞ്ഞു. നമ്മള്‍ എന്നത് ഞാനും നീയും എന്നായി… മറ്റേതൊരു രാജ്യവും സ്വന്തം കളിക്കാരുടെ അര്‍ദ്ധസെഞ്ച്വറികളെപ്പോലും ആഘോഷമാക്കുമ്പോള്‍,,,,, നമുക്ക് സെഞ്ച്വറികളുടെ എണ്ണവും, ഡബിള്‍ സെഞ്ച്വറികളും, ലോകകപ്പ് നേട്ടങ്ങളും എല്ലാം ട്രോളിനുള്ള വകകളായി….

ICC പേജ് എടുത്താല്‍ നമുക്ക് കാണാന്‍ ഷാകിബിനെ ട്രോള്ളുന്ന ബംഗാളിയെയോ, ബാബറിനെ ട്രോള്ളുന്ന പാകിസ്ഥാനിയെയോ, സ്റ്റോക്‌സിനെ ട്രോള്ളുന്ന ഇംഗ്‌ളീഷ്‌കാരനെയോ, ബാവുമയേ ട്രോള്ളുന്ന ആഫ്രിക്കനെയോ കിട്ടില്ല… പക്ഷേ…… സച്ചിനേയും, കോഹ്ലിയെയും,ധോണിയെയും, രോഹിത്തിനെയും, KL രാഹുലിനെയും ഒക്കെ ട്രോള്ളുന്ന ഇന്ത്യക്കാര്‍ അവിടെ സുലഭമാണ്….

നമ്മളുടെ ഓരോ തുപ്പും മലര്‍ന്നു കിടന്നാണെന്നും… അത് വീഴുന്നത് നമ്മുടെ തന്നേ നെഞ്ചിലാണെന്നും തിരിച്ചറിയുന്നിടത് ഫാന്‍ ഫൈറ്റിന് ഒരു അന്ത്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. ആഗ്രഹിക്കുന്നു.. IPL കാലത്ത് ഒരു ആവേശത്തിന് മാത്രമുള്ളതാകട്ടെ fan fighting എന്ന് ആഗ്രഹിക്കുന്നു……

കടപ്പാട്: ക്രിക്കറ്റ് വൈബ്സ്-365

Latest Stories

വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലഹരി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; നിരവധി കേസുകളിലെ പ്രതി പിടിയില്‍

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തും; പിന്നാലെ പ്രണയം നടിച്ച് പണം തട്ടും; പ്രതി കൊച്ചിയില്‍ പിടിയില്‍

വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; മോഷണ വാഹനങ്ങള്‍ ലഹരി കടത്താന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് സമന്‍സ് അയച്ച് ഇഡി

കുളിമുറിയില്‍ വീണതെന്ന് ഒപ്പം താമസിച്ചിരുന്നവര്‍; മുറിവില്‍ അസ്വാഭാവികതയെന്ന് ഡോക്ടര്‍; ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

'ആപൽക്കരമായി കർമം ചെയ്ത ഒരാൾ'

ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം 'രൂ'; കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം