എല്ലാ കൊല്ലവും ഐപിഎൽ ലേലത്തിൽ പേര് നൽകും പക്ഷെ ആരും എടുക്കില്ല, പക്ഷെ ഇത്തവണ.. വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്തിന് ടി20യിലെ തൻ്റെ ഭാവിയെക്കുറിച്ച് ഉറപ്പില്ല എന്ന് പറഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലൻഡിനുമെതിരായ പരമ്പരയിൽ ടീമിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം ടീമിലേക്ക് മടങ്ങിവരാൻ കഠിനമായി പരിശ്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് താരം. താരത്തിന്റെ അവസാന ടീ20യി മത്സരം ഫെബ്രുവരിയിലായിരുന്നു, കൂടാതെ 2024 ലെ ICC T20 ലോകകപ്പിൽ വെറ്ററൻ അവഗണിക്കപ്പെട്ടു.

താരം പറയുന്നത് ഇങ്ങനെയാണ് :

“എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ഓസ്ട്രേലിയ പുതിയ കുറച്ച് കളിക്കാരെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, അത് നല്ലതാണ്, ”അദ്ദേഹം പറഞ്ഞു.

“ടീ 20 ലോകകപ്പിനുള്ള അവരുടെ ആവശ്യകതകൾ ഞാൻ മനസ്സിലാക്കി, എല്ലാ ശക്തരും ടീമിലെത്തി. എൻ്റെ ജോലി കഠിനാധ്വാനമായതിനാൽ ടീമിൽ ഇടം കിട്ടാത്തതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ”താരം കൂട്ടിച്ചേർത്തു.

അതേസമയം ജൂലൈയിൽ, സ്മിത്ത് വാഷിംഗ്ടൺ ഫ്രീഡം മേജർ ലീഗ് ക്രിക്കറ്റ് (MLC) കിരീടത്തിലേക്ക് നയിച്ചിരുന്നു. 148.67 സ്ട്രൈക്ക് റേറ്റിൽ 336 റൺസ് നേടിയ അദ്ദേഹം സാൻ ഫ്രാൻസിസ്കോ യൂണികോൺസിനെതിരായ ഫൈനലിൽ 52 പന്തിൽ 88 റൺസ് നേടിയതിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ 2021 മുതൽ ഐപിഎല്ലിൽ താരം കളിച്ചിട്ടില്ല. “ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു അവസരം കൂടി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മെഗാ ലേലത്തിന് ഞാൻ എൻ്റെ പേര് നൽകുകയും കാര്യങ്ങൾ എങ്ങനെ മാറുമെന്ന് നോക്കുകയും ചെയ്യും. ടി20 ലീഗുകളിൽ ഞാൻ നന്നായി കളിക്കുന്നുണ്ട്, ഞാൻ എൻ്റെ പേര് ഇടുന്നത് തുടരും.”

2025 ജനുവരിയിൽ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) സിഡ്നി സിക്സേഴ്സിനായി കളിക്കാൻ തയാറെടുക്കുമായാണ് സ്മിത്ത്.

Latest Stories

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’