എംഎസ് ധോണി ക്രീസിലുള്ളപ്പോള്‍ ഒരു ടീമും സുരക്ഷിതരല്ലെന്ന് രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ പോരാട്ടത്തിനു ശേഷം സംസാരിക്കുമ്പോഴാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
അവസാനത്തെ രണ്ട് ഓവറുകളില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു. അവരെ തടയാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അദ്ദേഹം (എം.എസ്.ധോണി) ക്രീസിലുള്ളപ്പോള്‍ ഒരു ടീമും സുരക്ഷിതരല്ല. അദ്ദേഹത്തിന് ചെയ്യാനാകുന്നത് എന്താണെന്ന് എല്ലാവര്ക്കും വ്യക്തമായി അറിയാം. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ചേ മതിയാകൂ. അദ്ദേഹത്തിനെതിരെ ഒരു തന്ത്രവും ഏശില്ല.
ഈ വിജയത്തിന് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. അവസാന ഓവറുകളിലെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ബോളര്‍മാര്‍ ശാന്തമായി പന്തെറിഞ്ഞു. ക്യാച്ച് അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതുവരെ ഇവിടെ ജയിച്ചിട്ടില്ല. ഇന്ന് വിജയം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സാംപയെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത്.
Read more
ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. പവര്‍പ്ലേയില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതിരുന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുമെന്ന വിശ്വാസമുണ്ടായിരുന്നു- സഞ്ജു പറഞ്ഞു.