"വിരാട് കോഹ്‌ലിയുടെ ആ ഒരു വീക്നെസ് അദ്ദേഹത്തിന് ഒഴിച്ച് ബാക്കി എല്ലാവർക്കും അറിയാം"; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ മികച്ച റൺ സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് വിരാട് കോഹ്‌ലി. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടാൻ താരത്തിന് സാധിച്ചിരുന്നു. പക്ഷെ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിരാട് മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. അതിലൂടെ താരത്തിന് വരുന്ന വിമർശനങ്ങൾ വളരെ കൂടുതലാണ്.

വിരാട് കൊഹ്‌ലിക്കെതിരെ ഏത് ബൊള്ളർമാരും പ്രയോഗിക്കുന്ന തന്ത്രമാണ് ഓഫ് സൈഡ് കുരുക്ക്. സ്ലിപ്പിൽ നിൽക്കുന്ന ഫീൽഡറിന് ക്യാച് ലഭിക്കുന്ന തരത്തിൽ ബോളർമാർ ഓഫ് സ്റ്റമ്പിന് ഉന്നം വെച്ച് എറിയുന്നു, അങ്ങനെ അദ്ദേഹം പുറത്താകുന്നു. ഇതാണ് അദ്ദേഹത്തിന്റെ വീക്നെസ് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

“വിരാട് കോഹ്‌ലിയുടെ വീക്നെസ് അറിയാവുന്ന ഏത് ബോളറും അത് പ്രയോഗിക്കാനേ മുതിരൂ. ഓഫ് സ്റ്റമ്പിൽ എറിയുക അദ്ദേഹം പുറത്താവുക ഇതാണ് സ്ഥിരമായി നടക്കുന്നത്. സ്കോട്ട് ബോളണ്ടിനെ നോക്കു, വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമേ അദ്ദേഹം കളിക്കുന്നുള്ളു. എന്നിട്ടും അദ്ദേഹം വിരാടിന്റെ വിക്കറ്റുകൾ നേടുന്നു. ഓഫ് സ്റ്റമ്പിലേക്ക് എറിഞ്ഞാൽ വിരാടിന്റെ ക്യാച് നേടാൻ കഴിയും എന്ന് അദ്ദേഹത്തിന് അറിയാം” മുഹമ്മദ് കൈഫ് പറഞ്ഞു.