എല്ലാവരും സഞ്ജുവിന്‍റെ താരമൂല്യത്തിന് പുറകേ, കണ്ണിലുടക്കാതെ വിഷ്ണു വിനോദ്!

എല്ലാ വര്‍ഷവും വാര്‍ത്തകളില്‍ തന്നെ നിറയ്ക്കുന്ന ഒരിന്നിങ്ങ്‌സെങ്കിലും വിഷ്ണു വിനോദ് കരുതി വെക്കാറുണ്ട്. സഞ്ജു സാംസണിലെ താരമൂല്യത്തെ പിന്തുടരുന്നത് കൊണ്ടാകാം പലര്‍ക്കും ഒരു റിയല്‍ മാച്ച് വിന്നര്‍ ആയ വിഷ്ണുവില്‍ കണ്ണുടക്കാതിരിക്കാന്‍ കാരണം.

കരുത്തരായ മഹാരാഷ്ട്രക്കെതിരെ വിജയ് ഹാസാരെ ട്രോഫിയില്‍ ഇന്ന് കാഴ്ച വെച്ച ഇന്നിങ്ങ്‌സ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഒരു കേരള താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സായി വാഴ്‌ത്തേണ്ടത് തന്നെ. സ്‌കോര്‍ ബോര്‍ഡില്‍ 291 റണ്‍സിനെ ലക്ഷ്യം വെക്കുമ്പോള്‍ സംഭവിക്കാവുന്ന ഏറ്റവും മോശം അവസ്ഥയില്‍ 35-4ലേക്കും പിന്നാലെ 120 ന് 6 ലേക്കും തകരുമ്പോള്‍ അവിടെ തോല്‍വിയുടെ കാഠിന്യം എത്രത്തോളമാകും എന്നതിന് മാത്രമാകും പ്രസക്തി.

May be an image of 2 people, people standing, people playing sport and text

70 പന്തില്‍ 71 റണ്‍സടിച്ച സിജോമോനൊപ്പം ഒരു 82 പന്ത് സെഞ്ചുറിയും ഒപ്പം അവിശ്വസനീയമായ 174 റണ്‍ കൂട്ടുകെട്ടും കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെക്കാലം ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരു ത്രില്ലര്‍ തന്നെയാണ് സമ്മാനിച്ചത്.
നിലവാരമുള്ള വിക്കറ്റ് കീപ്പിങ്ങും നല്ല ഒരു ഔട്ട്ഫീല്‍ഡര്‍ എന്നതിനപ്പുറം സമകാലിക വാണിജ്യ ക്രിക്കറ്റ് ഏറ്റവും ആവശ്യപ്പെടുന്ന ബൗണ്ടറി വരകളെ എളുപ്പത്തില്‍ ക്‌ളിയര്‍ ചെയ്യുന്ന ഹിറ്റിങ്ങ് വൈഭവം തന്നെയാണ് 2017 IPL ല്‍ രാഹുലിന് പകരക്കാരനായി വിഷ്ണുവിനെ ടീമിലെടുക്കാന്‍ RCB യെ പ്രേരിപ്പിച്ചതും.

ഏഴാമനായി ക്രീസിലെത്തി സെഞ്ചുറി നേടുക എന്നത് തന്നെ അപൂര്‍വ സംഭവമാകുമ്പോള്‍ ഒരു ഹൈസ്‌കോര്‍ മാച്ചിനെ തന്റെ വരുതിയില്‍ കൊണ്ടു വന്നതിനൊപ്പം തന്നെ സെഞ്ചുറികളുടെ മിന്നും പ്രഭയില്‍ നില്‍ക്കുന്ന റുതുരാജ് ഗേക്ക് വാദിന്റെ മൂന്നാം സെഞ്ചുറിയുടെ ശോഭക്ക് മങ്ങലേല്‍പ്പിച്ച കൗണ്ടര്‍ അറ്റാക്ക് കൂടിയായിരുന്നു വിഷ്ണുവിനോദിന്റേത്.

2019 -20 വിജയ് ഹസാരെ ട്രോഫിയില്‍ 8 മാച്ചില്‍ 3 സെഞ്ചുറികളടക്കം 65.30 ശരാശരിയില്‍ 508 റണ്‍സ് നേടി കേരളത്തിന്റെ ടോപ് സ്‌കോറര്‍ ആയ പ്രകടനമാണ് 2018 ലും 2019 ലും 2020 ലും അണ്‍സോള്‍ഡ് ആയ വിഷ്ണുവിനെ ഡെല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിച്ചത്. മിന്നും പ്രകടനങ്ങള്‍ ആവര്‍ത്തിച്ചാല്‍ വരും IPL ല്‍ ഏതെങ്കിലും ഒരു ടീമിന്റെആദ്യ ഇലവനില്‍ തിളങ്ങി നില്‍ക്കുന്ന വിഷ്ണുവിനെ കാണാനുള്ള ഭാഗ്യം മലയാളികള്‍ക്കുണ്ടാകും എന്ന് പ്രതീക്ഷിക്കാം .

മത്സരശേഷം കോച്ച് ബിജു ജോര്‍ജ് പോസ്റ്റ് ചെയ്ത കാര്യം തന്നെയാകും എല്ലാവരും ചിന്തിക്കുന്നുണ്ടാവുക. ‘Well done Vishnu Vinod….. why not aim to play for India ???’

Since 2016 in Vijay Hazare
27 Innings
1189 Runs
47.59 Avg.
5 – 100 ‘s & 3 – 50’s
Most Century for Kerala in List A Career
Vishnu Vinod – 5
VA Jagadeesh – 5

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്