'അവന്‍റെ പ്രതിഭ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം, സ്വയം മാച്ച് വിന്നറായ താരമാണവന്‍'; പ്രശംസയുമായി രവി ശാസ്ത്രി

ഇന്ത്യയുടെ പുതുതായി നിയമിതനായ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ ബോളര്‍മാരുടെ കരുത്ത് തിരിച്ചറിയേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഹെഡ് കോച്ച് രവി ശാസ്ത്രി. സൂര്യകുമാറിന്റെ പ്രതിഭ എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വ്യത്യസ്തമായ പ്രകടനം നടത്താന്‍ താരത്തിന് സാധിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

ഇന്ത്യയുടെ നായകനാവുമ്പോള്‍ സൂര്യകുമാര്‍ യാദവ് ഒരു കാര്യം തിരിച്ചറിയേണ്ടതായുണ്ട്. അത് തങ്ങളുടെ ബോളര്‍മാരുടെ കരുത്ത് എന്താണെന്നും പരിമിതി എന്താണെന്നുമാണ്. ഒരു ബോളര്‍ക്ക് ഇത്തരമൊരു ദൗര്‍ബല്യമുണ്ടെന്ന് ഞാനൊരിക്കലും പറയില്ല. അവരുടെ കരുത്തിനെക്കുറിച്ചും പ്രത്യേകമായി പറയാനാവില്ല. മികച്ച രീതിയില്‍ ഫീല്‍ഡിംഗ് വിന്യസിക്കുന്ന കാര്യത്തിലും സൂര്യ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ഇക്കാര്യങ്ങളാണ് സൂര്യ പഠിക്കേണ്ടത്.

സൂര്യയുടെ പ്രതിഭ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാന്‍മാരിലൊരാളാണ് സൂര്യ. സ്വയം മാച്ച് വിന്നറായ താരമാണവന്‍. എപ്പോഴും തന്റേതായ വ്യത്യസ്തമായ പ്രകടനം നടത്താന്‍ അവന് സാധിക്കും. സൂര്യയെ നായകനാക്കിയത് മോശമായ തീരുമാനമാണെന്ന് ഒരിക്കലും പറയാനാവില്ല- രവി ശാസ്ത്രി പറഞ്ഞു.

പലേക്കലെയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ ശ്രീലങ്കയെ 43 റണ്‍സിന് തോല്‍പ്പിച്ചു. 2024ലെ ഐസിസി ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം വിരമിച്ച രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ കളിക്കാനിറങ്ങിയ ആദ്യ പരമ്പരയാണിത്.

Latest Stories

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ