ഇന്ത്യയുമായി നടക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഓസ്ട്രേലിയ നേരിടുന്ന ബാറ്റിങ് ബുദ്ധിമുട്ടുകളെ മറികടക്കാൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരോട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കണ്ട് പഠിക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കിൾ ഹസ്സി അഭ്യർത്ഥിച്ചു. രോഹിത് ഇതുവരെ സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിച്ചിട്ടുണ്ടെന്ന് മുൻ താരം പറഞ്ഞു.
നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 120 റൺസ് നേടിയ ഇന്ത്യൻ നായകൻ ആതിഥേയരെ 223 റൺസിന്റെ ലീഡിലേക്ക് സഹായിച്ചു. ഡൽഹിയിലെ ആദ്യ ഇന്നിംഗ്‌സിൽ 32 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സിൽ വേഗത്തിൽ 31 റൺസ് നേടി തന്റെ ടീമിനെ വിജയതീരത്തിലേക്ക് അടുപ്പിച്ചു.
ഇന്ത്യൻ ബാറ്റർമാർ ഇത്തരം പിച്ചുകളിൽ കളിച്ച് വളർന്നിട്ടുണ്ടെന്നും രോഹിതല്ലാതെ മറ്റൊരു ബാറ്ററും സ്പിന്നിനെതിരെ കാര്യക്ഷമമായി കാണപ്പെട്ടിട്ടില്ലെന്നും ഹസി ദ ടെലിഗ്രാഫിനോട് പറഞ്ഞു. അദ്ദേഹം വിശദീകരിച്ചു:
“വ്യക്തമായും, ഓസ്‌ട്രേലിയക്കാർക്ക് രോഹിത് ശർമ്മയുടെ പുസ്തകത്തിൽ നിന്ന് പിടിക്കാം അവൻ ബാറ്റ് ചെയ്ത രീതിയിൽ നിന്ന് പഠിക്കാം. ബാറ്റിംഗ് ദുസഹകരമായ പിച്ചിൽ അവൻ ബാറ്റ് ചെയ്ത രീതി ശരിക്കും അഭിനന്ദനം അർഹിക്കുന്നതാണ്, അതിൽ നിന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർ പഠിക്കണം .”
“ഇന്ത്യൻ ബാറ്റ്സ്മാൻമാർ അത്തരം പിച്ചുകളിൽ കളിച്ച് വളർന്നവരാണ്, അതിനാൽ അവരുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. പക്ഷേ, രോഹിതിനെ പോലെ കളിക്കാൻ ആർക്കും പറ്റിയില്ല. ഉദാഹരണത്തിന്, എനിക്ക് മാത്യു ഹെയ്ഡനെപ്പോലെ ബാറ്റ് ചെയ്യാൻ കഴിയില്ല.”
സ്വീപ്പ് ഷോട്ടിനെ അമിതമായിട്ട് ആശ്രയിച്ചാണ് ഓസ്‌ട്രേലിയൻ താരങ്ങൾ കെണിയിൽ വീണത്. സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മാത്യു കുഹ്‌നെമാൻ എന്നിവരുൾപ്പെടെ നാല് ഓസീസ് ബാറ്റർമാർ വീണു, സന്ദർശകർ 61-1ൽ നിന്ന് 113ന് ഓൾഔട്ടായി.