എല്ലാവരും ആ ഒരു കാര്യത്തിന് വേണ്ടിയാണ് ഐ.പി.എല്‍ കളിക്കുന്നത്; തുറന്നടിച്ച് ഹെറ്റ്‌മെയര്‍

വ്യത്യസ്തമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനായാണ് എല്ലാ താരങ്ങളും ഐ.പി.എല്‍ കളിക്കുന്നതെന്ന് ഡല്‍ഹിയിയുടെ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. ഐപിഎല്ലിലൂടെ തന്റെ കഴിവിനെ താന്‍ കൂടുതല്‍ മനസിലാക്കിയെന്നും ഹെറ്റ്‌മെയര്‍ പറഞ്ഞു.

“വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കുന്നത് വെല്ലുവിളിയായിട്ട് തോന്നുന്നില്ല. കാരണം ഐ.പി.എല്ലില്‍ കളിക്കുന്നവരില്‍ നിരവധി പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും കളിക്കുന്നവരാണ്. അതിനാല്‍ത്തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ അവര്‍ക്കറിയാം. സാഹചര്യങ്ങളെയും പിച്ചിനെയും മനസിലാക്കി കളിക്കുകയെന്നതാണ് പ്രധാനം.”

“ഐ.പി.എല്ലിലൂടെ ഞാന്‍ എന്റെ കഴിവിനെ കൂടുതല്‍ മനസിലാക്കിയെന്നാണ് കരുതുന്നത്. കൂടുതല്‍ സ്ഥിരതയോടെയും പോസിറ്റീവായും കളിക്കാനാണ് ശ്രമിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ടോപ് ഓഡറിലാണ് കളിക്കുന്നത്. അതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടേണ്ടതായുണ്ട്.”

“വമ്പന്‍ ഷോട്ടുകള്‍ കുറച്ചു മാത്രമാണ് ഇപ്പോള്‍ കളിക്കാറ്. ഇത് മാനസികമായി പോസിറ്റീവ് ചിന്ത നല്‍കുന്നു. ഏത് സമയത്തും ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാനും ഉത്തരവാദിത്വത്തോടെ  കളിക്കാനും ഇത് ധൈര്യം നല്‍കുന്നു” ഹെറ്റ്മെയര്‍ പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം