IPL 2025: എല്ലാവർക്കും എന്നെ വേണമായിരുന്നു, ലേലത്തിന് മുമ്പ് തന്നെ കിട്ടിയത് വമ്പൻ ഓഫറുകൾ; പക്ഷെ ഞാൻ...; വമ്പൻ വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവതാരം

മെഗാ ലേലത്തിന് മുമ്പ് തന്നെ മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി വെളിപ്പെടുത്തി. ഹൈദരാബാദ് വിട്ട് ഞങ്ങളുടെ ടീമിൽ എത്തിയാൽ വമ്പൻ ഓഫറുകൾ തരാമെന്ന് ചിലർ പറഞ്ഞു. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ തങ്ങളുടെ ടീമിൽ ഉള്ളപ്പോൾ അവർക്ക് മുന്നിൽ തന്റെ കഴിവ് പ്രകടിപ്പിക്കാൻ തോന്നിയതിനാലാണ് ഹൈദരാബാദ് വിട്ട് പോകാതിരുന്നത് എന്നാണ് താരം പറഞ്ഞത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച നിതീഷ് ഓസ്‌ട്രേലിയയിൽ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയ ടീമിന്റെ ഭാഗമായിരുന്നു. “എനിക്ക് ചില ഓഫറുകൾ ലഭിച്ചിരുന്നു, പക്ഷേ സൺറൈസേഴ്‌സ് ഹൈദരാബാദ് വിടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല. അത് എനിക്ക് ഒരു ഹോം ഫ്രാഞ്ചൈസിയാണ്,” അദ്ദേഹം പറഞ്ഞു.

“എനിക്ക് ഹൈദരാബാദിന് വേണ്ടി പ്രകടനം നടത്താനും ഐപിഎൽ ട്രോഫി നേടാനും ആഗ്രഹമുണ്ട്. അവർ എന്നിൽ വിശ്വാസം പ്രകടിപ്പിച്ചു, ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള എന്റെ സമയമാണിത്. ലേലത്തിൽ എന്നെ ഉൾപ്പെടുത്താൻ മറ്റ് ഫ്രാഞ്ചൈസികൾ ചില ചർച്ചകൾ നടത്തിയിരുന്നു, പക്ഷേ ഹൈദരാബാദിന് വേണ്ടി കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലെ ഐ‌പി‌എല്ലിൽ, 13 മത്സരങ്ങളിൽ നിന്ന് 33.67 ശരാശരിയിലും 142.92 സ്ട്രൈക്ക് റേറ്റിലും 303 റൺസ് അദ്ദേഹം നേടി. മൂന്ന് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഇതുവരെ അഞ്ച് ടെസ്റ്റുകളിലും നാല് ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ എത്തിയെങ്കിലും ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടു.

Latest Stories

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് കെ സുരേന്ദ്രന്‍