' എല്ലാം ശരിയായി നടക്കുന്നു' താൻ മറ്റ് ടീമിലേക്ക് പോകുമെന്ന് ഉറപ്പിച്ചവർക്ക് അടിയായി ജഡേജയുടെ ട്വീറ്റ്, ധോണി ഭായ് ഒരു വാക്ക് പറഞ്ഞാൽ എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, അടുത്ത മാസം കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി നിലനിർത്തിയ കളിക്കാരുടെ പട്ടികയിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പേര് ചെന്നൈ സൂപ്പർ കിംഗ്സ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇന്നലെ ആയിരുന്നു നിലനിർത്തുന്നതും ഒഴിവാകുന്നതുമായ താരങ്ങളുടെ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി.

ഐപിഎൽ 2022 ലെ സംഭവങ്ങൾക്ക് ശേഷം ജഡേജ മറ്റൊരു ടീമിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ സീസൺ ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. സീസൺ മോശമായതോടെ ധോണിയെ നായകനാക്കി ചെന്നൈ നിയമിക്കുക ആയിരുന്നു.

സിഎസ്‌കെയുമായി ബന്ധപ്പെട്ട തന്റെ മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകൾ ജഡേജ ഡിലീറ്റ് ചെയ്തതോടെ താരം ചെന്നൈ വിട്ടേക്കുമെന്ന് റിപോർട്ടുകൾ ശക്തമായി. എന്നാൽ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ചെന്നൈ താരത്തെ നിലനിർത്തിയതോടെ വിവാദങ്ങൾ അവസാനിച്ചു.

പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ക്യാപ്റ്റൻ ധോണിയുമായുള്ള തന്റെ ചിത്രം ട്വിറ്ററിൽ പങ്കിട്ടുകൊണ്ട് ജഡേജ തന്നെ ‘എല്ലാം ശരിയായ നടക്കുന്നു ’ എന്ന് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈ ആരാധകർക്ക് ആഘോഷത്തിന്റെ സമയമായി.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം