എല്ലാം സൗത്താഫ്രിക്കയുടെ നെഞ്ചത്തോട്ട് ആണല്ലോ; ചെപ്പോക്കിൽ ഇന്ത്യൻ പെൺപുലികളുടെ വിളയാട്ടം

ഇന്ത്യൻ പുരുഷ ടീം നിർത്തിയിടത്തു നിന്ന് ഇന്ത്യൻ വനിതകൾ തുടങ്ങി. ഇപ്പോൾ നടക്കുന്ന ഇന്ത്യ വുമെൻസും സൗത്ത് ആഫ്രിക്ക വുമെൻസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തുടക്കത്തിൽ തന്നെ 603 റൺസിന്റെ പുതിയ റെക്കോഡ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കൻ വുമൺസ് 266 റൺസിന്‌ ഓൾ ഔട്ട് ആയി. തുടർന്ന് ഫോളോ ഓൺ റൂൾ വഴി സൗത്ത് ആഫ്രിക്കയെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് അയച്ച് ഇന്ത്യ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിൽ 334 നു 8 വിക്കറ്റ് നഷ്ടമായിരിക്കുകയാണ്.

ഇന്ത്യൻ ടീമിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ ആണ് ഷാഫാലി വർമ്മ. ടെസ്റ്റിൽ ഒരു സെഞ്ച്വറി പോലും നേടാതെ 200 നേടിയ ആദ്യ താരം എന്ന റെക്കോഡും കരസ്ഥമാക്കി. കൂടാതെ സ്‌മൃതി മന്ദനയും(149 റൺസ്) ജെമൈമാ റോഡ്രിഗസും(55 റൺസ്) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും(69 റൺസ്) റിച്ച ഘോഷും(86 റൺസും) തിളങ്ങിയതോടെ ഇന്ത്യൻ ടീം സ്കോർ 600 കടന്നു. ഇന്ത്യയുടെ ബോളിങ് യൂണിറ്റിൽ മിന്നും പ്രകടനം കാഴ്ച വെച്ചത് സ്നേഹ് റാണയാണ്. 25 ഓവറുകളിൽ 77 റൺസ് മാത്രം വഴങ്ങി 8 വിക്കറ്റുകൾ നേടി.

Read more

ടോസ് നേടി ബാറ്റിംഗ് എടുത്ത ഇന്ത്യ തുടക്കം മുതലേ സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ നിലംപരിശാക്കിയിരുന്നു. 600 റൺസ് കടന്നപ്പോഴേ ഇന്ത്യ 4 വിക്കറ്റ് കൈയിൽ ഉണ്ടായിട്ടും ഡിക്ലറേഡ് ചെയ്ത് സൗത്ത് ആഫ്രിക്കയെ മറുപടി ബാറ്റിങ്ങിന് അയച്ചു. മികച്ച ബാറ്റിംഗ് മാത്രമല്ല മികച്ച ബോളിങ്ങും ഇന്ത്യയ്ക്ക് തുണയായി. സ്നേഹ് റാണയാണ് ഇന്ത്യയുടെ ഈ കളിയിലെ വിക്കറ്റ് വേട്ടക്കാരി. വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓപ്പണിങ് പെയർ എന്ന റെക്കോഡ് ഷെഫാലി വര്മയ്ക്കും സ്‌മൃതി മന്ദനയ്ക്കും നേടാനായി.