2024ലെ ഐസിസി ടി20 ലോകകപ്പിനിടെ ടീമിലെ ഒരേയൊരു കറുത്ത വർഗക്കാരനായ ക്രിക്കറ്റ് താരമായതിനാൽ താൻ സമ്മർദ്ദത്തിലായിരുന്നു എന്ന റിപ്പോർട്ട് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ നിഷേധിച്ചു. ഇതേ രീതിയിൽ ചിന്തിച്ചിരുന്നെങ്കിൽ തനിക്ക് അതൊരു പേടിസ്വപ്നമായേനെയെന്നും സീമർ പറഞ്ഞു.
സൗത്താഫ്രിക്കൻ പ്ലെയിങ് ഇലവന് വലിയ രീതിയിൽ ഉള്ള വിമർശനമാണ് കിട്ടിയത്. പ്ലെയിംഗ് ഇലവനിൽ രണ്ട് കറുത്ത താരങ്ങൾ ഉൾപ്പെടെ ആറ് കളിക്കാരെയെങ്കിലും ഫീൽഡ് ചെയ്യണമെന്ന നിയമത്തിന് എതിരായിരുന്നു ഇത്. 2015 ന് ശേഷം ആദ്യമായി ഒരു കറുത്ത ക്രിക്കറ്റ് താരം മാത്രം ഉൾപ്പെട്ട് രാജ്യം ഒരു ലോകകപ്പ് മത്സരത്തിന് ഇറങ്ങിയത്.
“എൻ്റെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കറുത്ത വർഗക്കാരനായ ഒരേയൊരു ക്രിക്കറ്റ് താരമാണ് ഞാൻ എന്ന ചിന്ത മനസ്സിൽ വന്നിരുന്നെങ്കിൽ അത് എന്നെ വിഷമിപ്പിക്കുമായിരുന്നു. അതൊരു പീഡനം പോലെയാകുമായിരുന്നു. ഇത് നിങ്ങളുടെ ശ്രദ്ധയെ സ്വാധീനിച്ചേക്കാം,” അദ്ദേഹം ESPNcriinfo-യിൽ പറഞ്ഞു.
ഒരു കറുത്ത ആഫ്രിക്കക്കാരൻ എന്നത് യാന്ത്രികമായ തിരഞ്ഞെടുപ്പിന് ഉറപ്പുനൽകുന്നില്ലെന്ന് 29-കാരൻ പറഞ്ഞു. “ഞാനൊരു കറുത്ത താരമാണ്, അത് കൊണ്ട് മാത്രം എൻ്റെ സ്ഥാനം സ്ഥിരീകരിക്കില്ല. ഞാൻ പ്രകടനം നടത്തിയില്ലെങ്കിൽ, എന്നെ ടീമിൽ നിന്ന് പുറത്താക്കും. ഒരു ബൗളർ എന്ന നിലയിലുള്ള എൻ്റെ കഴിവുകളിൽ എനിക്ക് വിശ്വസിക്കണം.
ലോകകപ്പ് നേടുന്നത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും റബാഡ പറഞ്ഞു.