'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ഫോമില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആശങ്കാകുലരാണ്. തന്റെ ബാറ്റില്‍ നിന്ന് വെറും മൂന്ന് സെഞ്ചുറികള്‍ മാത്രം നേടിയ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ഏറ്റവും പുതിയ പരമ്പരയില്‍, സ്പിന്നര്‍മാര്‍ക്ക് ഒരു വാക്കിംഗ് വിക്കറ്റായിരുന്നു കോഹ്ലി. കൂടാതെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഒരു അര്‍ധസെഞ്ച്വറി മാത്രം നേടിയ അദ്ദേഹം ഫുള്‍ ടോസില്‍ പോലും ബൗള്‍ഡായി.

ഓസ്ട്രേലിയയില്‍ വിരാട് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്നുവെങ്കിലും, കഴിഞ്ഞ കുറച്ച് പരമ്പരകളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. താരത്തിന്റെ ഫോമിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ സ്പിന്നര്‍ കെറി ഒകീഫ് വിലയിരുത്തലുമായി രംഗത്തുവന്നു. നിലവില്‍ ദുര്‍ബലനാണെഹ്കിലും പേസര്‍മാരുടെ ഹിറ്റ് ലിസ്റ്റില്‍ കോഹ്‌ലിയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി ഓസീസ്‌ക്കെതിരെ കോഹ്ലി ഗംഭീരനായിരുന്നു. അവന്‍ ഒരു അതിശയിപ്പിക്കുന്ന കളിക്കാരനാണ്. എന്നാല്‍ കാടിന്‍റെ രാജാവ് ദുര്‍ബലനാണ്. എന്നുവെച്ച് അവനെ നിസാരനായി കാണരുത്. വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ വിരാട് കോഹ്ലി എന്ത് നേടുമെന്ന് കാണാന്‍ രസകരമായിരിക്കും. അത് ഒരു നിര്‍ണ്ണായക ഘടകമായിരിക്കാം. അദ്ദേഹത്തിന് ഒരു ജ്വലിക്കുന്ന പരമ്പരയുണ്ടെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യക്ക് ബിജിടി നേടാനാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 22ന് പെര്‍ത്തിലെ പോട്ടസ് സ്റ്റേഡിയത്തിലാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം