ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചു, എന്നിട്ടിപ്പോള്‍ എ ടീമില്‍ പോലുമില്ല: ഇന്ത്യന്‍ താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഇന്ത്യന്‍ യുവ വേഗ ബോളര്‍ ഉമ്രാന്‍ മാലിക്കിന്റെ ഭാവിയില്‍ ആശങ്ക പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബോളറെ ബിസിസിഐ തിരഞ്ഞെടുത്തില്ല. ബെന്‍ സ്റ്റോക്സിന്റെ ടീമിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിലും പേസറെ ഉള്‍പ്പെടുത്തിയിട്ടില്ല.

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ച ചോപ്ര, കളിയുടെ വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലെ പരിവര്‍ത്തന കാലയളവില്‍ ഇന്ത്യയുടെ പദ്ധതികളില്‍ ഉണ്ടെന്ന് താന്‍ കരുതിയ സ്പീഡ്സ്റ്ററിന്റെ അഭാവത്തെ ചോദ്യം ചെയ്തു. കുറച്ചു കാലം മുമ്പ് എവിടെ നോക്കിയാലും ഉയര്‍ന്നു കേട്ടിരുന്ന താരത്തിന്റെ പേര് ഇപ്പോള്‍ എ ടീമില്‍ പോലും ഇല്ലെന്ന് താരം പറഞ്ഞു.

കുറച്ചു കാലം മുമ്പ് എവിടെ നോക്കിയാലും ഉമ്രാന്‍ മാലിക്കിന്റെ പേരായിരുന്നു ഉയര്‍ന്നു കേട്ടിരുന്നത്. ലോകകപ്പിന് മുമ്പ് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലും അവനുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ലോകകപ്പ് ടീമില്‍ പോലും അവനുണ്ടാകുമെന്നാണ് കരുതിയത്. എന്നാലിപ്പോള്‍ അവന്‍ ഒരു ടീമിലുമില്ല. ഇന്ത്യ എ ടീമിലേക്ക് പോലും അവനെ പരിഗണിച്ചിട്ടില്ല.

മൂന്ന് മാസം കൊണ്ട് അവനെന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കുകയും പിന്നീട് പരിമിതമായ അവസരങ്ങള്‍ മാത്രം നല്‍കുകയും അതിനുശേഷം അവനെ കാണാതാവുകയും ചെയ്തിരിക്കുകയാണ്. അവനിപ്പോള്‍ എവിടെയാണെന്ന് പോലും നമുക്ക് അറിയില്ല. എന്തുകൊണ്ടാണ് അവനെ ഒരു ടീമിലേക്കും പരിഗണിക്കാത്തത്, എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്- ആകാശ് ചോപ്ര ചോദിച്ചു.

Latest Stories

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

'യുവിക്ക് ശേഷം ഇങ്ങനൊരു താരത്തെ കണ്ടിട്ടില്ല'; സഞ്ജുവിനെ യുവരാജ് സിംഗിനോട് ഉപമിച്ച് മഞ്ജരേക്കര്‍

'ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ' എന്നായിരുന്നു ആ ഫോട്ടോകളെ കുറിച്ചുള്ള മമ്മൂക്കയുടെ മറുപടി: ആസിഫ് അലി

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആകുമോ 'രേഖാചിത്രം'?

യുപിയില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നുവീണു; 20 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

'കെട്ടിടം പണിതീര്‍ന്നിട്ട് പോരേ ഫര്‍ണീച്ചര്‍ വാങ്ങല്‍'; കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

എറണാകുളം- അങ്കമാലി അതിരൂപത, ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും; ജോസഫ് പ്ലാംപാനി ചുമതലയേല്‍ക്കുമെന്ന് സൂചന