അമൽ ഓച്ചിറ
സമ്മർദ്ദങ്ങളെ അതിജീവിക്കുമ്പോഴാണ് യഥാർത്ഥ നായകൻമാർ ഉണ്ടാകുന്നത്. നായകൻ തന്നെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പ്രയാസപ്പെടുന്ന ഒരു ക്രിക്കറ്റ് ടീമിനെ ചിന്തിക്കാനാവുന്നുണ്ടോ. ഡു ഓർ ഡൈ മാച്ചിന് ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ ഋഷബ് പന്ത് എടുക്കുന്ന തീരുമാനങ്ങൾ ഒന്നായി പിഴക്കുന്ന കാഴ്ചക്കാണ് ഇന്ന് വാങ്കടെ സാക്ഷ്യം വഹിക്കുന്നത്.
കീപ്പിംഗ് ഗ്ലൗസിൽ നിന്നും ഒരു ഈസി ക്യാച്ച് ചോർന്നു പോകുന്നതും ആദ്യ പന്തിൽ തന്നെ പുറത്തായ ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാൻ സർഫ്രാസ് നിർബന്ധിക്കുമ്പോഴും റിവ്യൂ എടുക്കാൻ തയാറാവാതെ പോകുന്നതും ലൈനിൽ നിന്നും ഒരുപാട് അകലെ പിച്ച് ചെയ്യുന്നൊരു എൽബിഡബ്ലൂ അപ്പീലിൽ റിവ്യൂ നൽകുന്നതുമൊക്കെ പക്വതയുള്ള നായകനിലേക്ക് തനിക്കേറെ ദൂരമുണ്ടെന്ന് പന്ത് പറയാതെ പറയുന്നുണ്ട്.
പരാജയപ്പെട്ട തീരുമാനങ്ങളും ടീമുമായി ഡൽഹി ടൂർണമെന്റിന് പുറത്തേക്ക് നടക്കുന്നു. റിഷബ് വിമർശനങ്ങളുടെ കൂരമ്പുകളിലേക്കും. ചില ദിവസങ്ങൾ അങ്ങനെയാണ് തൊട്ടതെല്ലാം പിഴച്ചു പോകും എങ്കിലും മനസിടറാതെ നാം മുന്നോട്ട് തന്നെ നടക്കണം നിങ്ങൾക്ക് ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട് പ്രീയ റിഷാബ്.
ആ ദൂരം താണ്ടുന്നതിന് കരുത്തു പകരാൻ നിങ്ങളുടെ ഡഗ് ഔട്ടിലൊരു അതികായനിരിപ്പുണ്ട് റിക്കി പോണ്ടിംഗ് എന്നാണയാളുടെ പേര് അയാൾ എത്രയോ പരാജയങ്ങളെ നേരിട്ടിരിക്കുന്നു അതിലേറെ വിജയിച്ചിരിക്കുന്നു. ജീവിതം അങ്ങനെയാണ് ജയപരാജയങ്ങളുടെ ആകെ തുക.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ